SignIn
Kerala Kaumudi Online
Friday, 23 October 2026 5.34 AM IST

കാർഷിക സർവകലാശാല ഇന്റഗ്രേറ്റഡ് ബി.എസ്‌സി- എം.എസ്‌.സി

d

കേരള കാർഷിക സർവകലാശാല ബി.എസ്‌സി-എം.എസ്‌സി ഇന്റഗ്രേറ്റഡ് ബയോളജി, ഇന്റഗ്രേറ്റഡ് മൈക്രോബയോളജി, ഡിപ്ലോമ ഇൻ റീട്ടെയ്ൽ മാനേജ്മന്റ്, അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് എം.എസ്‌സി പ്രോഗ്രാമുകൾക്ക് പ്ലസ് ടു ബയോളജി ഗ്രൂപ്പിൽ 50 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഏറെ ഗവേഷണ സാധ്യതയുള്ള കോഴ്‌സാണിത്. ഇന്റഗ്രേറ്റഡ് ബയോളജി കോഴ്‌സുകൾ ഓഫർ ചെയ്യുന്നത് കാർഷിക സർവകലാശാലയുടെ കീഴിലുള്ള കാലാവസ്ഥാവ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജാണ്. 30 വീതം ആകെ 60 സീറ്റുകളുണ്ട്. 10 എൻ.ആർ.ഐ സീറ്റുകളുമുണ്ട്. അഞ്ചു വർഷമാണ് കോഴ്‌സിന്റെ കാലയളവ്. ഇന്റഗ്രേറ്റഡ് എം.എസ്‌സി പൂർത്തിയാക്കിയവർക്ക് രാജ്യത്തിനകത്തും വിദേശത്തുമുള്ള കാർഷിക ഗവേഷണ സ്ഥാപനങ്ങളിൽ ഡോക്ടറൽ പ്രോഗ്രാമിന് ചേരാം.

റീട്ടെയ്ൽ മാനേജ്മെന്റ്

രാജ്യത്തെ റീട്ടെയ്ൽ മേഖലയിൽ മികച്ച തൊഴിൽ ലഭിക്കാൻ റീട്ടെയ്ൽ മാനേജ്മന്റ് കോഴ്‌സ് ഉപകരിക്കും. രണ്ടു വർഷമാണ് കോഴ്‌സിന്റെ കാലയളവ്. ഏതു സ്ട്രീമിലും 55 ശതമാനം മാർക്കോടെ പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ആകെ 60 സീറ്റുകളുണ്ട്. കോളേജ് ഒഫ് കോർപ്പറേഷൻ ബാങ്കിംഗ് & മാനേജ്‌മെന്റാണ് കോഴ്‌സ് ഓഫർ ചെയ്യുന്നത്.ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചറൽ ഓട്ടോമേഷൻ കോഴ്‌സിന് പ്ലസ് ടു സയൻസ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ് ഗ്രൂപ്പെടുത്ത വിദ്യാർത്ഥികൾക്കും വി.എച്ച്.എസ്.സി, ഐ.ടി.ഐ, ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. മണ്ണുത്തിയിലെ കാർഷിക ഗവേഷണ കേന്ദ്രമാണ് കോഴ്‌സ് ഓഫർ ചെയ്യുന്നത്. കാർഷിക മേഖലയിൽ യന്ത്രവൽക്കരണം വർധിച്ചു വരുമ്പോൾ ഈ കോഴ്‌സിന് തൊഴിൽ സാധ്യതയേറെയുണ്ട്. സംരംഭകത്വ നൈപുണ്യ വികസനം, പ്രൊജക്ട് വർക്ക് എന്നിവ കോഴ്‌സിൽ ഉൾപ്പെടുത്തിയീട്ടുണ്ട്. അപേക്ഷ ഓൺലൈനായി മേയ് 31 വരെ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ ഫോം, പ്രോസ്‌പെക്ട്‌സ് എന്നിവയ്ക്കായി www.admissions.kau.in സന്ദർശിക്കുക. അപേക്ഷ ഫീസ് പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 1000 രൂപയും, എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 500 രൂപയുമാണ്. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA