SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 PM IST

കേരള സർവകലാശാല

d

പരീക്ഷാ തീയതി മാറ്റി

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ അഞ്ച്, ആറ് സെമസ്​റ്റർ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ്/ബിസിഎ പരീക്ഷകളുടെ പ്രാക്ടിക്കൽ, വൈവവോസി ജൂൺ രണ്ടിലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷാ കേന്ദ്രത്തിന് മാ​റ്റമില്ല.

ഏപ്രിലിൽ നടത്തിയ ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബികോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തിയ ആറാം സെമസ്​റ്റർ ബികോം കൊമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‌സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി മേയ് 31 മുതൽ ജൂൺ 9 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബിബിഎ/ബിസിഎ/ബിഎ/ബിഎസ്‌സി/ബികോം/ബിപിഎ/ബിഎസ്ഡബ്ല്യൂ/ബിവോക്/ബിഎംഎസ് എന്നീ കരിയർ റിലേ​റ്റഡ് ബിരുദ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി ജൂൺ 3 മുതൽ 12 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-3 സെക്ഷനിൽ ഹാജരാകണം.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബികോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി മേയ് 31 മുതൽ ജൂൺ 7 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. VII സെക്ഷനിൽ ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA