SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

NATA രജിസ്‌ട്രേഷൻ ജൂൺ 24 വരെ

d

ഡോ.ടി.പി. സേതുമാധവൻ

കൗൺസിൽ ഒഫ് ആർക്കിടെക്ച്ചർ നടത്തുന്ന ആർക്കിടെക്ച്ചർ ബിരുദ പ്രവേശന NATA പരീക്ഷയ്ക്ക് ജൂൺ 24വരെ രജിസ്റ്റർ ചെയ്യാം. NATA സ്‌കോർ വിലയിരുത്തിയാണ് അഞ്ചു വർഷ ബി.ആർക് കോഴ്‌സിന് പ്രവേശനം.

പ്ലസ്ടു തലത്തിൽ ഫിസിക്‌സ്,മാത്തമാറ്റിക്‌സ് പഠിച്ചവർക്കും മൂന്നുവർഷ ഡിപ്ലോമ 45 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. www.nata.in, www.coa.gov.in

1. വി.ഐ.ടി ഭോപ്പാലിൽ ഇന്റഗ്രേറ്റഡ് എം.ടെക് പ്രോഗ്രാം

വി.ഐ.ടി ഭോപ്പാലിൽ ഇന്റഗ്രേറ്റഡ് എം.ടെക് എ.ഐ, Computational & data science,സൈബർ സെക്യൂരിറ്റി, A I & Bioinformatics കോഴ്‌സുകൾക്ക് പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രത്യേകം പ്രവേശന പരീക്ഷയില്ല. നാലുവർഷ ബി.ബി.എ ഓണേഴ്‌സ്, അഞ്ചു വർഷ ബി.ആർക്, ബി.ടെക് ബയോഎൻജിനിറിംഗ്,കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്,ഗെയിമിംഗ് ടെക്‌നോളജി, ക്ളൗഡ് കമ്പ്യൂട്ടിംഗ് & ആട്ടോമേഷൻ,എ.ഐ &സൈബർ ഫോറൻസിക്‌സ്,എ.ഐ & റോബോട്ടിക്‌സ്, ഇ-കോമേഴ്‌സ് ടെക്‌നോളജി എന്നിവയ്ക്കും അപേക്ഷിക്കാം. www.vitbhopal.ac.in

2. റെയിൽവേ എൻജിനിയറിംഗ്, മാനേജ്‌മെന്റ് കോഴ്‌സുകൾ

കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഗുജറാത്ത് വഡോദരയിലെ കേന്ദ്ര സർവകലാശാലയായ ഗതിശക്തി വിശ്വവിദ്യാലയയിൽ (ജി.എസ്.വി) നിരവധി തൊഴിലധിഷ്ഠിത കോഴ്‌സുകളുണ്ട്. റെയിൽവേയ്ക്കാവശ്യമായ മനുഷ്യവിഭവ ശേഷി രൂപപ്പെടുത്തുന്ന സർവകലാശാലയിൽ ലോജിസ്റ്റിക്,റെയിൽവേ എൻജിനിയറിംഗ്,മാനേജ്മന്റ് എന്നിവയിൽ ഊന്നൽ നൽകിയുള്ള എൻജിനിയറിംഗ്, മാനേജ്മന്റ് പ്രോഗ്രാമുകളുണ്ട്.

വിദ്യാർത്ഥികൾക്ക് റെയിൽവേയിൽ മികച്ച തൊഴിലവസരങ്ങളും ലഭിക്കും. ട്രാൻസ്‌പോർട്ട്, ലോജിസ്റ്റിക്‌സ് ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്ന ഏക സർവകലാശാലയാണിത്. ബി.ടെക് സിവിൽ എൻജിനിയറിംഗ് റെയിൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ എൻജിനിയറിംഗ്, എ.ഐ & ഡാറ്റ സയൻസ് (Transportation & ലോജിസ്റ്റിക്‌സ്), ഏവിയേഷൻ എൻജിനിയറിംഗ് പ്രോഗ്രാമുകളുണ്ട്. എം.ബി.എ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈചെയിൻ മാനേജ്‌മെന്റ്, പോർട്സ് & ഷിപ്പിംഗ് ലോജിസ്റ്റിക്‌സ്, എം.ടെക് ഇൻ ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റം, റെയിൽവേ എൻജിനിയറിംഗ്,എക്‌സിക്യുട്ടീവ് എം.ബി.എ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈചെയിൻ മാനേജ്‌മെന്റ്, മൾട്ടിമോഡൽ transportation, മെട്രോ റെയിൽ മാനേജ്‌മെന്റ്, പി.എച്ച്ഡി ഇൻ എൻജിനിയറിംഗ്/മാനേജ്‌മെന്റ് പ്രോഗ്രാമുകൾ ജി.എസ്.വിയിലുണ്ട്.

ബി.ടെക് പ്രവേശനം ജെ.ഇ.ഇ മെയിൻ 2025 സ്‌കോറനുസരിച്ച് ജോസ്സ വഴിയാണ്. എം.ബി.എ റെഗുലർ പ്രോഗ്രാം പ്രവേശനം CUET -PG/ CAT/ MAT/XAT വഴിയാണ്. എം.ടെക്, എക്‌സിക്യൂട്ടീവ് എം.ബി.എ, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് ജി.എസ്.വി പ്രവേശന പരീക്ഷ നടത്തും. ഗേറ്റ്/SRF/JRF എന്നിവ ഡോക്ടറൽ പ്രവേശനത്തിന് പരിഗണിക്കും. ഇന്നൊവേഷൻ, വ്യവസായസ്ഥാപനങ്ങളുമായുള്ള സഹകരണം, മികച്ച ആശയവിനിമയം, തൊഴിൽ നൈപുണ്യം എന്നിവയ്ക്ക് സർവകലാശാല പ്രാധാന്യം നൽകിവരുന്നു. www.gsv.ac.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA