SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

സി. കേശവൻ അവാർഡ് സസീർ വെളിയിലിന്

l

തിരുവനന്തപുരം: തിരുകൊച്ചി മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന സി.കേശവന്റെ സ്മരണയ്ക്കായി സി.കേശവൻ സ്മാരക സമിതി ഏർപ്പെടുത്തിയ പുരസ്കാരത്തിന് പ്രവാസി വ്യവസായി നസീർ വെളിയിൽ അർഹനായി. പത്തനാപുരം ഗാന്ധിഭവൻ ഓട്ടിസം സ്‌കൂൾ ചെയർമാനാണ്. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷൻ, ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ ട്രസ്റ്റിയായും പ്രവർത്തിച്ചുവരുന്നു. 25001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സെപ്തംബർ അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഡോ.വി.കെ.ജയകുമാർ (ശബരിഗിരി) ചെയർമാനും, അഞ്ചൽ സെന്റ് ജോൺസ്‌ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.കെ.വി.തോമസ്‌കുട്ടി, കേരളാ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഷാജി മാധവൻ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് ഡോ. വി.കെ.ജയകുമാർ, ഡോ.കെ.വി.തോമസ് കുട്ടി, അനീഷ് കെ.അയിലറ , അഞ്ചൽ ജഗദീശൻ , അശോകൻ കുരുവിക്കോണം, എൻ.കെ. ബാലചന്ദ്രൻ, ബി.മോഹൻകുമാർ, ബി.മുരളി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA