SignIn
Kerala Kaumudi Online
Friday, 23 October 2026 12.17 PM IST

സൗജന്യ ഓണക്കിറ്റ് വിതരണം

d

തിരുവനന്തപുരം:ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ എ.എ.വൈ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു.ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.പഞ്ചസാര,വെളിച്ചെണ്ണ,തുവര പരിപ്പ്,ചെറുപയർ പരിപ്പ്,വൻ പയർ,കശുഅണ്ടി,മിൽമ നെയ്യ്,ഗോൾഡ് ടീ,പായസം മിക്സ്,സാമ്പാർ പൊടി,മുളകുപൊടി,മഞ്ഞൾപൊടി,മല്ലിപ്പൊടി,ഉപ്പ് തുടങ്ങിയ 14 ഇനം അവശ്യ വസ്തുക്കൾ അടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്.റേഷൻ കടകളിൽ നിന്ന് സൗജന്യ ഓണക്കിറ്റുകൾ ഇന്നു മുതൽ വിതരണം ചെയ്യും.സെപ്റ്റംബർ 2ന് വിതരണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും തിരക്ക് ഒഴിവാക്കാൻ 3,4 തീയതികളിലും കിറ്റുകൾ ലഭ്യമാക്കും.ഓണത്തോടനുബന്ധിച്ച് വെള്ളക്കാർഡ് ഉടമകൾക്ക് 15 കിലോ അരിയും നീലക്കാർഡ് ഉടമകൾക്ക് നിലവിലുള്ള വിഹിതത്തിന് പുറമെ 10 കിലോ അരിയും നൽകുന്നുണ്ട്.സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ 25 രൂപ നിരക്കിൽ 20 കിലോ അരി അധികമായി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA