SignIn
Kerala Kaumudi Online
Friday, 23 October 2026 6.56 AM IST

ചെങ്ങറയിൽ റേഷൻകട തുടങ്ങും:മന്ത്രി അനിൽ

ration-

കോന്നി:അടുത്തവർഷം മുതൽ ചെങ്ങറ സമരഭൂമിയിൽ റേഷൻകട ആരംഭിക്കുമെന്നും മൊബൈൽ റേഷൻകടയുടെ സേവനം അടുത്തയാഴ്ച മുതൽ ലഭ്യമാക്കുമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ചെങ്ങറ സമരഭൂമിയിലെ 25 കുടുംബങ്ങൾക്കുള്ള റേഷൻ കാർഡുകളുടെ വിതരണ ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമരഭൂമിയിലെ മുഴുവൻ കുടുംബങ്ങളുടെയും റേഷൻ കാർഡുകൾ മഞ്ഞക്കാർഡുകൾ ആക്കുമെന്നും 6 ലിറ്റർ മണ്ണെണ്ണ വീതം നൽകുമെന്നും മന്ത്രി പറഞ്ഞു.സർക്കാർ ചെങ്ങറ സമരഭൂമിയിലെ കുടുംബങ്ങളുടെ പ്രശ്നങ്ങളോട് അനുഭാവപൂർവമുളള നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.കെ.യു.ജനീഷ്കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഭക്ഷ്യ പൊതുവിതരണ റവന്യൂ വകുപ്പ് സെക്രട്ടറി എം.ആർ.രാജമാണിക്യം,ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിജ.പി.നായർ,ഗ്രാമപഞ്ചായത്ത് അംഗം വളർമതി,സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ.ഗോപിനാഥൻ,സി.പി.എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ,പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.മണിയമ്മ,കോന്നി ഗ്രാമപഞ്ചായത്ത് അംഗം ജോയിസ് എബ്രഹാം,സി.പി.ഐ.കോന്നി മണ്ഡലം സെക്രട്ടറി എ.ദീപകുമാർ തുടങ്ങിയവർ പങ്കെടുത്തു.സമരഭൂമിയിലെ കുടുംബങ്ങൾ ചേർന്ന് മന്ത്രിക്ക് ളാഹ ഗോപാലൻ പുരസ്കാരവും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA