SignIn
Kerala Kaumudi Online
Friday, 23 October 2026 11.49 AM IST

സംസ്ഥാന അദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു

s

തിരുവനന്തപുരം: 2025ലെ സംസ്ഥാന അദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസരംഗത്തെ മികച്ച സേവനത്തിനാണ് അവാർഡുകൾ. 20 അദ്ധ്യാപകരെയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി വി.ശിവൻകുട്ടിയാണ് പ്രഖ്യാപിച്ചത്.

പാഠ്യപാഠ്യേതര രംഗങ്ങളിലെ മികവ്, മാതൃകാക്ലാസുകൾ, അഭിമുഖത്തിലെ പ്രകടനം എന്നിവ വിലയിരുത്തിയാണ് തിരഞ്ഞെടുത്തത്. 10ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് അവാർഡ് വിതരണം.10,000 രൂപ വീതമാണ് അവാർഡ്തുക.

ലോവർപ്രൈമറി - ബി.ബീന (ഗവ.എൽ.പി.സ്‌കൂൾ, പാട്ടത്തിൽ), ബിജുജോർജ്ജ് (സെന്റ് തോമസ് എൽ.പി.എസ്., കോമ്പയാർ), കെ.സെയ്ത് ഹാഷിം(വി.എൽ.പി.എസ്.ടി.എ.യു.പി.സ്‌കൂൾ,കുന്നുമ്മൽ), കെ.ഉല്ലാസ് (ഗവ.മുഹമ്മദൻസ് എച്ച്.എസ്.എൽ.പി.എസ്,ആലപ്പുഴ), കെ.വനജകുമാരി (എ.യു.പി.സ്‌കൂൾ കുറ്റിക്കോൽ)

അപ്പർ പ്രൈമറി - എസ്.അജിത (പ്രബോധിനി യു.പി.എസ്,വക്കം),വി.കെ.സജിത്ത് കുമാർ (മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്‌കൂൾ മട്ടന്നൂർ), ടി.സൈജൻ (ഗവ.വി.എച്ച്.എസ്.എസ്, അയ്യന്തോൾ), അഷ്‌റഫ് മോളയിൽ (ഗവ.എം.യു.പി.എസ്. അരീക്കോട്),ടി.പി.മുഹമ്മദ് മുസ്തഫ (ഗവ. യു.പി. സ്‌കൂൾ പുറത്തൂർ)

സെക്കൻഡറി വിഭാഗം - പി.ഗിരീഷ് (കെ.എ.എച്ച്.എച്ച്.എസ്.എസ്, കോട്ടോപ്പാടം), വി.പി.സജിമോൻ (സി.കെ.മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, കോരുത്തോട്),വിൻസി വർഗീസ് (സേക്രട്ട് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്,തൃശ്ശൂർ),പി.എം.സജിത് കുമാർ (ഗവ.എച്ച്.എസ്.എസ്,മമ്പറം), എം.പ്രശാന്ത് (എസ്.ഐ.എച്ച്.എസ്.എസ്,ഉമ്മത്തൂർ)

ഹയർ സെക്കൻഡ‌റി -എൻ.കൊച്ചനുജൻ (ഗവ.എച്ച്.എസ്.എസ്, കുലശേഖരപുരം),എം.സുധീർ (ഗവ.എച്ച്.എസ്.എസ്.,കൊടകര), എൻ.രാധീഷ്‌കുമാർ (എസ്.എൻ.ട്ര‌സ്റ്റ്‌സ് എച്ച്.എസ്.എസ്,പള്ളിപ്പാടം), എ.നൗഫൽ (ഗവ.എച്ച്.എസ്.എസ്.കിളിമാനൂർ)

വൊക്കേഷണൽ ഹയർ സെക്കൻഡറി - കെ.എസ്. ബിജു (ഗവ.വി.എച്ച്.എസ്.എസ്.,ചോറ്റാനിക്കര), ഷൈനിജോസഫ് (ടി.ടി.ടി.എം. വി.എച്ച്.എസ്.എസ്,വടശ്ശേരിക്കര), ബി.ടി.ഷൈജിത്ത് (ഗവ.വി.എച്ച്.എസ്.എസ്.(ബോയ്സ്),കൊട്ടാരക്കര)

ജോസഫ് മുണ്ടശ്ശേരി സാഹിത്യ പുരസ്‌കാരം

പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരകസാഹിത്യ പുരസ്‌കാരവും മന്ത്രി പ്രഖ്യാപിച്ചു. പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരായ എഴുത്തുകാർക്ക് നൽകുന്നതാണ് പുരസ്കാരം. സർഗാത്മക സാഹിത്യ വിഭാഗം- ഡോ.ടി.കെ.അനിൽകുമാർ (ഗവ.ഗേൾസ് എച്ച്.എസ്.എസ്,തലശ്ശേരി), വൈജ്ഞാനിക സാഹിത്യവിഭാഗം- പ്രകാശൻ കരിവള്ളൂർ (ഗവ.യു.പി.എസ്,കോട്ടിക്കുളം), ബാലസാഹിത്യ വിഭാഗം-സുധ തെക്കേമഠം (ജി.ജെ.എച്ച്.എസ്.എസ്,നടുവട്ടം) എന്നിവർ പുരസ്‌കാരത്തിന് അർഹരായി. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA