SignIn
Kerala Kaumudi Online
Friday, 23 October 2026 11.22 AM IST

ഇ.എം.എസിന്റെ മകൾ ഡോ. മാലതി ദാമോദരൻ അന്തരിച്ചു

s

തിരുവനന്തപുരം:ശിശുരോഗ വിദഗ്ദ്ധയും ജനകീയ ആരോഗ്യ പ്രവർത്തകയുമായിരുന്ന ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു. മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകളാണ്.

തിരുവനന്തപുരം ശാസ്തമംഗലം മംഗലം ലെയ്നിലുളള വസതിയിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. കുടമാളൂർ, മദ്രാസ് ക്യൂൻ മേരീസ് കോളേജ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. എം.ബി.ബി.എസും എം.ഡിയും നേടിയ ശേഷം വെല്ലൂർ മെഡിക്കൽ കോളേജ്, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളിലും ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണമിഷൻ ആശുപത്രിയിലും ജോലി ചെയ്തു. ഇന്ത്യയിലെ പ്രമുഖ ജനകീയാരോഗ്യ സംഘടനയായ മെഡിക്കോ ഫ്രണ്ട്സ് സർക്കിളിന്റെ പ്രവർത്തകയായിരുന്നു. ഭർത്താവ്: പരേതനായ ഡോ.എ.ഡി.ദാമോദരൻ (സി.എസ്‌.ഐ.ആർ മുൻ ഡയറക്ടർ). മക്കൾ: പ്രൊഫ.സുമംഗല ദാമോദരൻ (അദ്ധ്യാപിക, ഡൽഹി യൂണിവേഴ്സിറ്റി), ഹരീഷ് ദാമോദരൻ (ഇന്ത്യൻ എക്സ്‌പ്രസ് റൂറൽ എഡിറ്റർ). മരുമകൾ: ഷീല റോസ് താബോർ. സഹോദരങ്ങൾ: ഇ.എം. രാധ, പരേതരായ ഇ.എം.ശ്രീധരൻ, ഇ.എം.ശശി.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം.വി.ജയരാജൻ, പി.കെ.ബിജു,മന്ത്രി കെ.എൻ.ബാലഗോപാൽ, മുഖ്യമന്ത്രിയുടെ ഭാര്യ കമല തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സ്പീക്കർ എ.എൻ. ഷംസീർ , മുതിർന്ന സി.പി.ഐ നേതാവ് സി.ദിവാകരൻ എന്നിവർ അനുശോചിച്ചു. കേരളകൗമുദിക്ക് വേണ്ടി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് റീത്ത് സമർപ്പിച്ചു.

ഇ.എം.എസിന്റെ​ ​പ​ക​ർ​പ്പാ​യി മാ​റി​യ​ ​മ​കൾ

കെ.​എ​സ്.​അ​ര​വി​ന്ദ്
​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​അ​ച്ഛ​ന്റെ​യോ​ ​ഭ​ർ​ത്താ​വി​ന്റെ​യോ​ ​മേ​ൽ​വി​ലാ​സ​ത്തി​ല​ല്ല​ ​അ​റി​യ​പ്പെ​ടേ​ണ്ട​തെ​ന്ന​ ​ഇ.​എം.​എ​സി​ന്റെ​ ​കാ​ഴ്ച​പ്പാ​ട് ​ജീ​വി​ത​ത്തി​ൽ​ ​പ​ക​ർ​ത്തി​യ​ ​മ​ക​ൾ.​ആ​തു​ര​ ​സേ​വ​ന​ ​രം​ഗ​ത്തും​ ​സാ​മൂ​ഹ്യ​ ​രം​ഗ​ത്തും​ ​വി​ന​യ​ത്തി​ന്റെ​യും​ ​ലാ​ളി​ത്യ​ത്തി​ന്റെ​യും​ ​മു​ഖ​ ​മു​ദ്ര. ജീ​വി​ത​ത്തി​ൽ​ ​ഇ.​എം.​എ​സി​ന്റെ​ ​പ​ക​ർ​പ്പാ​യി​ ​മാ​റി​യ​ ​മ​ക​ളാ​യി​രു​ന്നു​ ​ഇ​ന്ന​ലെ​ ​അ​ന്ത​രി​ച്ച​ ​ഡോ.​മാ​ല​തി​ ​ദാ​മോ​ദ​ര​ൻ.
ക്ഷ​മ​യോ​ടെ​ ​രോ​ഗ​ ​വി​വ​ര​ങ്ങ​ൾ​ ​ചോ​ദി​ച്ച​റി​ഞ്ഞ് ,​കു​ഞ്ഞു​ങ്ങ​ളു​മാ​യെ​ത്തു​ന്ന​ ​മാ​താ​പി​താ​ക്ക​ളെ​ ​സാ​ന്ത്വ​നി​പ്പി​ച്ച​ ​ഡോ​ക്ട​ർ.​ ​മും​ബൈ​യി​ലും​ ​ഹൈ​ദ​രാ​ബാ​ദി​ലും​ ​വെ​ല്ലൂ​രി​ലും​ ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​ജോ​ലി​ ​ചെ​യ്ത​ ​മാ​ല​തി​ ​ജ​ന​കീ​യാ​രോ​ഗ്യ​ ​സം​ഘ​ട​ന​യാ​യ​ ​മെ​ഡി​ക്കോ​ ​ഫ്ര​ണ്ട്സ് ​സ​ർ​ക്കി​ളി​ന്റെ​ ​പ്ര​വ​ർ​ത്ത​ക​യു​മാ​യി​രു​ന്നു.​ ​വെ​ല്ലൂ​ർ​ ​ക്രി​സ്ത്യ​ൻ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ശി​ശു​രോ​ഗ​ ​വി​ദ​ഗ്ദ്ധ​യാ​യി​ ​ദീ​ഘ​കാ​ലം​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ചു.​ ​വി​ര​മി​ച്ച​ ​ശേ​ഷം​ ​ശാ​സ്ത​മം​ഗ​ല​ത്ത് ​ശ്രീ​രാ​മ​കൃ​ഷ്ണ​ ​മി​ഷ​ൻ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ ​ഡോ.​മാ​ല​തി,​ ​ത​ല​സ്ഥാ​ന​വാ​സി​ക​ളു​ടെ​ ​വി​ശ്വാ​സ​വും​ ​സ്നേ​ഹ​വും​ ​ആ​ർ​ജ്ജി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA