SignIn
Kerala Kaumudi Online
Friday, 23 October 2026 7.35 AM IST

കോൺ. സംഘം കലൂർ സ്റ്റേഡിയത്തിൽ; ടർഫ് നശിപ്പിച്ചെന്ന് ജി.സി.ഡി.എ

cong

കൊച്ചി: നവീകരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംഘം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം സന്ദർശിച്ചു. അനുമതിയില്ലാതെ അതിക്രമിച്ച് സ്റ്റേഡിയത്തിൽ കയറിയ സംഘത്തിനെതിരെ ജി.സി.ഡി.എ പൊലീസിന് പരാതിനൽകി. ബലംപ്രയോഗിച്ച് സ്റ്റേഡിയത്തിൽ കടന്ന കോൺഗ്രസ് നേതാക്കൾ, മാദ്ധ്യമപ്രവർത്തകർ എന്നിവർക്കെതിരെയാണ് ജി.സി.ഡി.എ സെക്രട്ടറി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. അന്താരാഷ്ട്ര ഫുട്ബാൾ മത്സരത്തിന് തയ്യാറാക്കിയ ടർഫ് തകർന്നതുമൂലം വൻനഷ്‌ടം സംഭവിച്ചെന്ന് പരാതിയിൽ പറയുന്നു.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ നേതാക്കളായ ദീപ്തി മേരി വർഗീസ്, എം.ആർ. അഭിലാഷ്, ഐ.കെ. രാജു, ജോസഫ് ആന്റണി കലൂർ തുടങ്ങിയവരാണ് സ്റ്റേഡിയം സന്ദർശിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA