SignIn
Kerala Kaumudi Online
Friday, 23 October 2026 12.01 AM IST

ആരെയും സംരക്ഷിക്കില്ല: എം.വി. ഗോവിന്ദൻ

c

ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സി.പി.എം ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടി ചുമതലകളിൽ ഉള്ളവർ സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടാൽ മടികൂടാതെ നടപടിയെടുക്കും. രാഹുൽ മാങ്കൂട്ടത്തിലി​നെ കോൺ​ഗ്രസ് സംരക്ഷിക്കുന്നപോലെ തങ്ങൾ ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗോവി​ന്ദൻ. പാർട്ടിക്ക് അപകടം പറ്റുമെന്നാണ് മാദ്ധ്യമങ്ങളുടെ വിചാരം. സ്വർണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആദ്യആവശ്യം. ഇപ്പോൾ സി.ബി.ഐയെ വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും വേണ്ട. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ അവർ തൃപ്തരാണെന്നും ഗോവി​ന്ദൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA