SignIn
Kerala Kaumudi Online
Thursday, 22 October 2026 10.05 PM IST

മംഗലാപുരത്ത് ശിവഗിരി മഠത്തിന്റെ ചരിത്രസമ്മേളനം

mangalapuram-

കാസർകോട്: ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവികതാസന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ശിവഗിരി മഠത്തിന്റെയും കർണാടക വിശ്വവിദ്യാലയ യൂണിവേഴ്സിറ്റി ശ്രീനാരായണ അദ്ധ്യായനപീഠത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മംഗലാപുരത്ത് നടന്ന ശതാബ്‌ദി മഹാസമ്മേളനവും യതിപൂജയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഗുരുവിന്റെ മഹാപരിനിർവ്വാണ ശതാബ്‌ദി, ആലുവ സർവ്വമത സമ്മേളന ശതാബ്‌ദി,ഗുരു-ഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്‌ദി എന്നീ ത്രീയകത്വ ശതാബ്ദി പ്രബന്ധ സമ്മേളനങ്ങളിൽ കർണാടക സ്പീക്കർ യു.ടി. ഖാദർ അദ്ധ്യക്ഷത വഹിച്ചു.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.ഗുരുദേവ പരിനിർവ്വാണ ശതാബ്ദി സന്ദേശം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും സർവ്വമത സമ്മേളന ശതാബ്ദി സന്ദേശം സ്വാമി ഋതംഭരാനന്ദയും നൽകി. ഗാന്ധി -ഗുരുദേവ സമാഗമ സന്ദേശത്തോടെ കെ.സി. വേണുഗോപാൽ എം.പി മുഖ്യ പ്രഭാഷണം നടത്തി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ബ്ലോക്ക്‌ ധർമ്മ,ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ജ്ഞാനതീർത്ഥ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സ്വാമി വിഖ്യാതാനന്ദ, കമ്മിറ്റി ചെയർമാൻ കെ.വി.ഹരിപ്രസാദ്, കൺവീനർ പി.വി. മോഹനൻ, സമീർ അഹമ്മദ് ഖാൻ, ദിനേശ് ഗുണ്ടുറാവു, പി.വി. മോഹൻ, ഗോകുലം ഗോപാലൻ, എ.വി.അനൂപ്, ബാബുരാജ് (ബഹ്റിൻ) , ഡോ. ബിജു രമേശ്, അബ്ദുൽ ഹക്കീം, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.എൽ.ധർമ്മ, ടി പി സെൻകുമാർ, രക്ഷിത് ശിവരാമൻ, വി.സുനിൽ കുമാർ, കെ.വിശ്വനാഥ് തുടങ്ങിയവരും ശിവഗിരി മഠത്തിൽ നിന്ന് ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗങ്ങൾ ഉൾപ്പെടെ നിരവധി സന്യാസി ശ്രേഷ്ഠരും പങ്കെടുത്തു.

ഫോട്ടോ:ശിവഗിരി മഠത്തിന്റെയും കർണാടക വിശ്വവിദ്യാലയ യൂണിവേഴ്സിറ്റി ശ്രീനാരായണ അദ്ധ്യായനപീഠത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മംഗലാപുരത്ത് നടന്ന ശതാബ്‌ദി മഹാസമ്മേളനവും യതിപൂജയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യുന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, യു.ടി. ഖാദർ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA