SignIn
Kerala Kaumudi Online
Friday, 23 October 2026 4.35 AM IST

അർഹരായ എല്ലാവർക്കും റേഷൻ കാർഡ് ഉറപ്പാക്കും: മന്ത്രി അനിൽ

w

തിരുവനന്തപുരം: സംസ്ഥാനത്ത് അർഹതയുള്ള എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. 7,000 കുടുംബങ്ങൾക്കുള്ള അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പുതിയ റേഷൻ കാർഡുകൾക്കായി ജനുവരി 15 മുതൽ 30 വരെ അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സർക്കാരിന്റെ കാലയളവിൽ ഇതുവരെ 5,53,858 പിങ്ക് കാർഡുകളും 58,487 എ.എ.വൈ (മഞ്ഞ) കാർഡുകളും വിതരണം ചെയ്തു. അഞ്ചു വർഷത്തിനിടെ 11 ലക്ഷത്തിലധികം കാർഡുകൾ പുതുതായി നൽകുകയോ തരം മാറ്റുകയോ ചെയ്തു.

പൊതുവിതരണ വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ വഴി ലഭിച്ച 1,05,00,000 അപേക്ഷകളിൽ 99.71 ശതമാനവും (1,04,82,925 അപേക്ഷകൾ) പരിഹരിച്ചു. അപേക്ഷിക്കാൻ കഴിയാത്ത പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാരെയും മറ്റും കണ്ടെത്തി കാർഡ് എത്തിക്കാൻ സാമൂഹ്യപ്രവർത്തകരും ഉദ്യോഗസ്ഥരും മുൻകൈ എടുക്കണം.വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ വി.വി. രാജേഷ്, പൊതുവിതരണ വകുപ്പ് കമ്മിഷണർ ഹിമ കെ. തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: G R ANIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA