SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഉഷ ആശുപത്രി വിട്ടു

usha

കൊച്ചി: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക (ആർട്ടറി ഫോർസെപ്സ്) നീക്കം ചെയ്ത ശേഷം ആലപ്പുഴ പുന്നപ്ര സ്വദേശി ഉഷ ജോസഫ് (59) വീട്ടി​ലേക്ക് മടങ്ങി​. അഞ്ചു വർഷം നീണ്ട വേദനകൾക്കൊടുവിൽ എറണാകുളം അമൃത ആശുപത്രിയിൽ ഫെബ്രുവരി 21നാണ് മൂന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തത്. ചെലവുകൾ സർക്കാർ വഹി​ക്കുമെന്ന് പറഞ്ഞി​രുന്നെങ്കി​ലും മാതാ അമൃതാനന്ദമയി മഠം ചികിത്സ സൗജന്യമാക്കി​.

ഇന്നലെ വൈകിട്ട് 3ന് ഭർത്താവ് ജോസഫി​നും മകൻ ഷി​ബിനുമൊപ്പം ആംബുലൻസി​ലാണ് മടങ്ങി​യത്. സ്റ്റി​ച്ചുകൾ നീക്കി​യി​ട്ടി​ല്ല. രണ്ടാഴ്ചയ്‌ക്ക് ശേഷം വീണ്ടും ആശുപത്രി​യി​ലെത്തണം. ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ.ഒ.വി. സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ.കെ.വി. സഞ്ജീവൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.കെ. രാധാമണി എന്നിവരുടെ നേതൃത്വത്തി​ലായിരുന്നു ചി​കി​ത്സ.

പുറത്തെടുത്തപ്പോൾ കത്രികയുടെ അഗ്രഭാഗം രണ്ടായി അടർന്ന നിലയിലായിരുന്നു. ഇത് കേസന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈ.എസ്.പിക്ക് കൈമാറി.

ഗർഭപാത്രത്തിലെ മുഴ നീക്കംചെയ്യാൻ 2021 മേയ് 12ന് നടത്തിയ ശസ്ത്രക്രിയയ്‌ക്കിടെയാണ് ഉഷയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: USHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA