SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ഈഴവ സമുദായത്തിന് 30 സീറ്റ് നൽകണം: ഈഴവ മുന്നേറ്റ സമിതി

h

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്,യു.ഡി.എഫ്‌,എൻ.ഡി.എ മുന്നണികൾ മുപ്പത് സീറ്റ് വീതമെങ്കിലും ഈഴവ സമുദായംഗങ്ങൾക്ക് മത്സരിക്കാൻ നൽകണമെന്ന് ഈഴവ മുന്നേറ്റ സമിതി സംസ്ഥാന കമ്മിറ്റി യോഗം. കേരള രാഷ്ട്രീയത്തിൽ നിന്ന് ഈഴവ സമുദായത്തെ വംശഹത്യ ചെയ്താൽ ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ഞങ്ങൾ ഒറ്റക്കെട്ടായി അതിനെ ചെറുക്കുമെന്ന് യോഗം മുന്നറിയിപ്പു നൽകി. ഈഴവ മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് അദ്ധ്യക്ഷത വഹിച്ചു. പേട്ടഷാജി,സുധീഷ്കുമാർ,കൊച്ചുപാലം സന്തോഷ്,രാജു മാടൻനട,പാലോട് രാജു,കാട്ടാക്കട ഷിബു,കടയ്ക്കാവൂർ ശെൽവൻ,പുനലൂർ സാബു,കൊല്ലം സുദർശനൻ,കോട്ടയം സുധാകരൻ,പാലച്ചിറ അജിത്കുമാർ,കണ്ണൂർ രാജൻ,ബോംബെ ഷാജികുമാർ,പാരിപ്പള്ളി ഡേറ്റാബിജു,പരവൂർ ദുർഗ്ഗാദാസ്,നെയ്യാറ്റിൻകര രവി,നെടുമങ്ങാട് സുധി,പാറശാല സജിത്ത്,പാലച്ചിറ അജിത്കുമാർ,കൊച്ചുപാലം സന്തോഷ്,പാറശ്ശാല സജിത്ത്,നെടുമങ്ങാട് സുധി,നെയ്യാറ്റിൻകര രവി,പാലക്കാട് നടരാജൻ,ആലപ്പുഴ ശ്യാംകുമാർ,വയനാട് കാർത്തികേയൻ,അനിൽകുമാർ മലപ്പുറം തുടങ്ങിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA