SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.14 AM IST

യു.ഡി.എഫ് വന്നാൽ തൊഴിൽ ലഭ്യതയ്ക്ക് മുഖ്യപരിഗണന: സതീശൻ

y

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ തൊഴിൽ ലഭ്യതയ്ക്ക് മുഖ്യപരിഗണന നൽകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ആധുനിക കാലത്തിന്റെ തൊഴിൽ സ്വഭാവത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ സമ്പ്രദായം അവതരിപ്പിക്കും. പുതുയുഗ യാത്രയോടനുബന്ധിച്ച് 'സംവദിക്കാം പുതുയുഗത്തിനായി' എന്ന പരിപാടിയിൽ വിവിധ മേഖലകളിലുള്ളവരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ സർവകലാശാലകളിൽ മാത്രമുള്ള കോഴ്സുകൾ ആരംഭിക്കും. ഒഴിവുകൾ 24 മണിക്കൂറിനകം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കും. കായികമേഖലയിലേക്ക് യുവതലമുറയെ ആകർഷിക്കും. മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ പരമ്പരാഗത വ്യവസായങ്ങളെ ശാക്തീകരിക്കും. ഭൂപരിഷ്‌കരണനിയമം പരിഷ്‌കരിക്കും. സഹകരണ നിക്ഷേപങ്ങൾക്ക് പരിധിയില്ലാതെ ഗ്യാരന്റി ഏർപ്പെടുത്തും.

മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്സിഡി ഉയർത്തും. ഭവനനിർമാണ പദ്ധതി പുന:സ്ഥാപിക്കും. മുതലപ്പൊഴിയിൽ ശാസ്ത്രീയമായി ഡ്രഡ്ജിംഗ് നടത്തി അപകടം ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ഇരകളാക്കപ്പെടുന്നവരെ സംരക്ഷിക്കും. പ്രമേഹബാധിതരായ കുട്ടികൾക്ക് മരുന്ന് ലഭ്യമാക്കാൻ ഉമ്മൻചാണ്ടി സർക്കാർ നടപ്പിലാക്കിയ മിഠായി പദ്ധതി പുനരാരംഭിക്കും. ഗുണനിലവാരമുള്ള ഇൻസുലിൻ ലഭ്യമാക്കും.

എം.ജി.ശശിഭൂഷൺ, ഡോ.പി.കെ.രാജശേഖരൻ, നാടകപ്രവർത്തകൻ മീനമ്പലം സന്തോഷ്, വിവിധ മേഖലകളിലെ തൊഴിലാളികൾ തുടങ്ങി 41 മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA