SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.10 AM IST

തൃശൂരിൽ ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് സ്വതന്ത്രൻ ?

g

തൃശൂർ : ബി.ജെ.പി വിജയ പ്രതീക്ഷ പുലർത്തുന്ന തൃശൂരിൽ മുൻ ജില്ലാ പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. മുൻ ആർ.എസ്.എസ് പ്രചാരകനും ബി.ജെ.പിയുടെ മുൻ ജില്ലാ പ്രസിഡന്റുമായ ശ്രീശൻ അടിയാട്ടാണ് വെല്ലുവിളി ഉയർത്തുന്നത്. പതിനഞ്ചിന് തൃശൂർ ടൗൺ ഹാളിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തും. കൺവെൻഷനിൽ ആയിരത്തോളം പേർ പങ്കെടുക്കുമെന്ന് ശ്രീശൻ പറഞ്ഞു. 16 വർഷം മുൻപാണ് പാർട്ടി അച്ചടക്കം ലംഘിച്ചതിന് ബി.ജെ.പി പുറത്താക്കിയത്. പിന്നീട് പ്രാദേശിക പാർട്ടിക്ക് രൂപം നൽകിയെങ്കിലും നിർജ്ജീവമായി. പാർട്ടിയിലേക്ക് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പാർട്ടിയിലെയും ആർ.എസ്.എസിലെയും ഒരു വിഭാഗം എതിർത്തു. ഏതാനും ആഴ്ചകൾക്ക് മുമ്പ് തൃശൂരിൽ സുഹൃത് സംഘത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇതിൽ ആർ.എസ്.എസിന്റെ പഴയകാല പ്രവർത്തകർ പങ്കെടുത്തിരുന്നു. പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാനാണ് ബി.ജെ.പി തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA