SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

ഉയർന്ന താപനില: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

f

തിരുവനന്തപുരം: താപനില ഉയരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ (38 ഡിഗ്രി വരെ), പാലക്കാട്, കാസർകോട് (37 ഡിഗ്രിവരെ), ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് (36 ഡിഗ്രി വരെ) ജില്ലകളിലാണിത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഇവിടങ്ങളിൽ മലയോര മേഖലകളിലൊഴികെ കടുത്ത ചൂടിനും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. സൂര്യപ്രകാശത്തിലെ യു.വി സൂചിക ഉയർന്നതിനെത്തുടർന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യു.വി സൂചിക ഒൻപതും മറ്റിടങ്ങളിൽ എട്ടുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA