SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

സർവകലാശാല വാർത്തകൾ

f

കേരള സർവകലാശാല

ആഗസ്​റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മാർച്ചിൽ വിജ്ഞാപനം ചെയ്ത മൂന്നാംസെമസ്​റ്റർ എം.എസ്‌സി സ്​റ്റാ​റ്റിസ്​റ്റിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡാ​റ്റാ അനലി​റ്റിക്സ് കോഴ്സിന്റെ പ്രാക്ടിക്കൽ 13ന് തിരുവനന്തപുരം യൂണിവേഴ്സി​റ്റി കോളേജിൽ വച്ച് നടത്തും.

ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.എസ്‌സി മാത്തമാ​റ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 17ന്.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ രണ്ടാം സെമസ്​റ്റർ മാസ്​റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ജനുവരി പരീക്ഷയുടെ ഡെസർട്ടേഷൻ ആൻഡ് വൈവവോസി കാര്യവട്ടത്തെ സെന്റർ ഫോർ ഡിസ്​റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യുക്കേഷനിൽ 23,24ന് നടത്തും.

ഡിസംബറിൽ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്​റ്റർ എം.എസ്‌സി ഹോം സയൻസ് (നൂട്രീഷ്യൻ ആൻഡ് ഡയ​റ്റ​റ്റിക്സ്) കോഴ്സിന്റെ വൈവവോസി 16ന് ആലപ്പുഴ സെന്റ് ജോസഫ്സ് വനിതാ കോളേജിൽ.

വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിലിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബി.ബി.എ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡ്/ഹാൾടിക്ക​റ്റുമായി 25നകം ഇ.ജെ-3 സെക്ഷനിൽ ഹാജരാകണം.

അറബി വിഭാഗം നടത്തുന്ന അറബിക് ടൈപ്പിംഗ് കോഴ്സിന്റെ അവധിക്കാല ബാച്ചിലേക്ക് അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എൽ.സി. ഫീസ്: 3000 രൂപ. 9633812633, 04712308846

എം.ജി സർവകലാശാല

നാലാം സെമസ്റ്റർ എം.എ,എം.എസ്‌സി,എം.കോം,എം.എസ്.ഡബ്ല്യു,എം.എ.ജെ.എം.സി.എ,എം.ടി.ടി.എം,എം.എച്ച്.എം, എം.എഫ്.എ (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019മുതൽ 2023വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) നാലാം സെമസ്റ്റർ എം.എൽ.ഐ.സി, (2024 അഡ്മിഷൻ റഗുലർ, 2020 മുതൽ 2023വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷകൾക്ക് മാർച്ച് 19വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

പരീക്ഷാ തീയതി
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജ് (ഇംഗ്ലീഷ്) ഇന്റഗ്രേറ്റഡ് എം.എസ്.സി ബേസിക് സയൻസ് (കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ്/ഫിസിക്സ്), ഇന്റഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്,ഡാറ്റ സയൻസ്) (2023 അഡ്മിഷൻ റഗുലർ തോറ്റവർക്കായുള്ള സ്പെഷ്യൽ സപ്ലിമെന്ററി) മാർച്ച് 2026 പരീക്ഷകൾ മാർച്ച് 30 മുതൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA