SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

എം.ജി യൂണിവേഴ്സിറ്റി CAT വിജ്ഞാപനം

g

എം.ജി യൂണിവേഴ്സിറ്റി 2026-27 അദ്ധ്യയന വർഷത്തെ പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റിന് (CAT )19വരെ അപേക്ഷിക്കാം. എം.എസ്‌സി, എം.എ, ബി.ബി.എ, എം.ടെക്, എൽ.എൽ.ബി (ഓണേഴ്സ്), എം.ബി.എ തുടങ്ങിയ പ്രോഗ്രാമുകളിലാണ് പ്രവേശനം. സർവകലാശാലാ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ്: cat.mgu.ac.in. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമാണ് പി.ജി വിഷയങ്ങൾക്ക് കുറഞ്ഞ യോഗ്യത (എല്ലാ പ്രോഗ്രാമുകൾക്കുമല്ല. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്) എം.ടെക് പ്രവേശനത്തിന് അംഗീകൃത ഗേറ്റ് സ്കോർ പരിഗണിക്കും.മേയ് മാസത്തിലാണ് പരീക്ഷ (പരീക്ഷാ തീയതി പിന്നീട് പ്രസിദ്ധീകരിക്കും).കേരളത്തിലെ എല്ലാ ജില്ലകളിലും ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

പ്രോഗ്രാമുകൾ

* എം.എസ്‌സി (വിഷയങ്ങളും സീറ്റും):- ബയോടെക്നോളജി (10), ബയോകെമിസ്ട്രി (10), ബയോഫിസിക്സ് (05), മൈക്രോബയോളജി (10), കെമിസ്ട്രി-ഇൻഓർഗാനിക് കെമിസ്ട്രി (12), കെമിസ്ട്രി -ഓർഗാനിക് കെമിസ്ട്രി (12), കെമിസ്ട്രി- ഫിസിക്കൽ കെമിസ്ട്രി (12), കെമിസ്ട്രി- പോളിമർ കെമിസ്ട്രി (12), കമ്പ്യൂട്ടർ സയൻസ് (25), സൈക്കേളജി (16), ഫിസിക്സ് (25), എൻവയൺമെന്റൽ സയൻസ് & മാനേജ്മെന്റ് (12), അപ്ലൈഡ് ജിയോളജി (10), സ്റ്റാറ്റിസ്റ്റിക്സ് (20), മാത്തമാറ്റിക്സ് (20), എ.ഐ &മെഷിൻ ലേണിംഗ് (12), ഫിസിക്സ് -നാനോ സയൻസ് &ടെക്നോളജി (10), കെമിസ്ട്രി നാനോ സയൻസ് & നാനോടെക്നോളജി (10), ഡാറ്റാ സയൻസ് & അനലറ്റിക്സ് (20), ഫുഡ് സയൻസ് & ടെക്നോളജി (20), ബോട്ടണി & പ്ലാന്റ് സയൻസ് ടെക്നോളജി (15), ഫിസിക്സ്-എനർജി സയൻസ് (10), കെമിസ്ട്രി -എനർജി സയൻസ് (10), മെറ്റീരിയൽ സയൻസ്- എനർജി സയൻസ് (10), ഇൻഡസ്ട്രിയൽ പോളിമർ സയൻസ് & ടെക്നോളജി (10).

* എം.എ (വിഷയങ്ങളും സീറ്റും):- പൊളിറ്റിക്കൽ & ഇന്റർനാഷണൽ റിലേഷൻസ് (15), പൊളിറ്റിക്സ് & ഹ്യൂമൻ റൈറ്റ്സ് (05), പൊളിറ്റിക്സ് (05), മലയാളം (13), ഇംഗ്ലീഷ് (13), ഗാന്ധിയൻ സ്റ്റഡീസ് (12), ഡെവലപ്മെന്റ് സ്റ്റഡീസ് (12), ഇക്കണോമിക്സ് (16), ഹിസ്റ്ററി (20, ആന്ത്രപ്പോളജി (20), സോഷ്യൽ വർക്ക് (20), കൗൺസലിംഗ് (20), ടൂറിസം & ട്രാവൽ മാനേജ്മെന്റ് (20).

* എം. ടെക്:- നാനോ സയൻസ് & ടെക്നോളജി (10), പോളിമർ സയൻസ് & എൻജിനിയറിംഗ് (10).

* എം.ബി.എ (10), ബി.ബി.എ എൽ.എൽ.ബി -ഓണേഴ്സ് (50), മാസ്റ്റർ ഒഫ് ലാ (20), എം.എഡ് (50), മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ & സ്പോർട്സ് (30).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA