SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

കോൺഗ്രസ്: 25ഓളം സ്ഥാനാർത്ഥികൾക്ക് അംഗീകാരം

d

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ 25ഓളം സ്ഥാനാർത്ഥികൾക്ക് ഇന്നലെ രാത്രി ചേർന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി (സി.ഇ.സി) അംഗീകാരം നൽകി. കഴിഞ്ഞദിവസം സിറ്റിംഗ് എം.എൽ.എമാർ അടക്കം 31 പേരുടെ പട്ടികയ്‌ക്ക് അംഗീകാരം നൽകിയിരുന്നു. ഇന്ന് പുലർച്ചെ കേരളത്തിലേക്ക് മടങ്ങുന്ന നേതാക്കൾ 16ന് വീണ്ടും ചർച്ചയ്‌ക്കെത്തും.

ഒന്നിലധികം പേരുകളുള്ള മണ്ഡലങ്ങളിൽ മാരത്തോൺ ചർച്ചകൾക്ക് ശേഷം ഒറ്റപേരുള്ള പട്ടികയാണ് സി.ഇ.സിയിലേക്കെത്തിയത്. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവർക്ക് രാത്രി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നൽകിയ അത്താഴ വിരുന്നിൽ പട്ടികയുടെ ഏകദേശ ധാരണയായി. തുടർന്നാണ് എ.ഐ.സി.സിയിൽ സി.ഇ.സി യോഗം തുടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA