SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

മൂന്നാമതും എൽ.ഡി.എഫ് ഭരണം വരും: എം.വി ഗോവിന്ദൻ

ems

തിരുവനന്തപുരം:മൂന്നാം തവണയും എൽ.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തുടർ ഭരണത്തിലൂടെ മാത്രമേ എല്ലാ രംഗത്തും പുരോഗതി എത്തിക്കാനാവൂ. തുടർ ഭരണമെന്നത് ആർക്കെങ്കിലും മുഖ്യമന്ത്രിയാകാനോ മന്ത്രിയാകാനോ അല്ല. മറിച്ച് കേരളത്തെ നവകേരളമാക്കാനും സമസ്ത മേഖലകളിലും പുരോഗതി എത്തിക്കാനുമാണെന്നും പറഞ്ഞു.ഇ.എം.എസ് ചരമദിനത്തോടനുബന്ധിച്ച് നിയമസഭയ്ക്കുമുന്നിലെ ഇ.എം.എസ് പ്രതിമയിൽ പുഷ്പചക്രമർപ്പിച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു. തമ്മിലടിച്ച് തകരുന്ന കോൺഗ്രസിനെയും യു.ഡി.എഫിനെയും ജനങ്ങൾ തിരസ്‌കരിക്കും. സ്ഥാനാർത്ഥി ലിസ്റ്റിൽ കടന്നു കൂടാനുള്ള അടിയാണ് കോൺഗ്രസിൽ നടക്കുന്നത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം അവർക്ക് തന്നെ എതിരാകും, കേരളത്തിലെ ജനങ്ങൾ പ്രതിപക്ഷത്തിനെതിരെ വിധിയെഴുതും. കോൺഗ്രസും യു.ഡി.എഫും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തിരഞ്ഞെടുപ്പിനെ കണ്ടത്. പടപാളയത്തിലാണെന്ന് ഇപ്പോഴാണ് മനസിലായത്. കോൺഗ്രസിന്റെ വലിയ രീതിയിലുള്ള തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും സ്ഥാനാർത്ഥി നിർണയമെന്നും ചൂണ്ടിക്കാട്ടി. ഇ.എം.എസിന്റെയും എ.കെ.ജിയുടെയും ചരമദിനാചരണത്തിനാണ് ഇന്നലെ തുടക്കമായത്. ഞായറാഴ്ചയാണ് എ.കെ.ജി അനുസ്മരണം. എ.കെ.ജി സെന്ററിലും ഇ.എം.എസ് അക്കാഡമിയിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പതാകയുയർത്തി.
സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന കമ്മിറ്റിയംഗം എം.വിജയകുമാർ പതാകയുയർത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA