SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

മുഖ്യമന്ത്രിക്ക് ആകെ ആസ്തി ഒരു കോടി ഒന്നര ലക്ഷം ഭാര്യ കമലയ്ക്ക് ഒരു കോടിയോളം

s

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആകെ ആസ്തിയായി രേഖപ്പെടുത്തിയത്

ഒരു കോടി ഒന്നര ലക്ഷം രൂപ. ഭാര്യ കമലയ്ക്ക് ഒരു കോടിയോളം ആസ്തി ഉണ്ട്. ഇരുവർക്കും ഒരു രൂപയുടെ പോലും ബാദ്ധ്യതയില്ല.

പിണറായി വിജയന്റെ ജംഗമ ആസ്തി 45,35,620. ഇതിൽ 37,11,039 രൂപ സബ് ട്രഷറി സെക്രട്ടേറിയറ്റ് ടി.എസ്.ബിയിലും 5,13,847 രൂപ എസ്.ബി.ഐ തലശ്ശേരി ബ്രാഞ്ചിലുമാണ്. പിണറായി സർവീസ് കോഓപ്പറേറ്റീവ് ബാങ്കിൽ 1,88,134 രൂപയുടെ നിക്ഷേപവുമുണ്ട്. പതിനായിരം രൂപ കൈയിലുണ്ടെന്നും സത്യവാങ് മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിക്ക് കിയാലിൽ 1,000 ഓഹരികളുണ്ട്. (മൂല്യം 1,00,000). മലയാളം കമ്മ്യൂണിക്കേഷൻ ലിമിറ്റഡിലും 1,000 ഓഹരി (10,000) ഉണ്ട്. വാഹനമോ ആഭരണമോ ഇല്ല. ഇതിനു പുറമേ, 0.78 ഏക്കർ കൃഷിഭൂമിയും ഇതിൽ 37 ലക്ഷം വിപണി മൂല്യമുള്ള വീടും ഉൾപ്പെടെ 56,02,000 രൂപയുടെ സ്ഥാവര ആസ്തിയുണ്ടെന്നും സത്യവാങ് മൂലത്തിൽ പറയുന്നു.

ഭാര്യ കമലയ്ക്ക് 60,58,442 ജംഗമ ആസ്തിയാണുള്ളത്. കിയാലിൽ 2,000 ഓഹരി (2,00,000), 80 ഗ്രാം സ്വർണാഭരണവും ഇവർക്കുണ്ട്. വടകര താലൂക്കിൽ 36 ലക്ഷം മൂല്യമുള്ള 17.5 സെന്റ് പൈതൃക ഭൂമിയും മുഖ്യമന്ത്രിയുടെ പത്നിയ്ക്കുണ്ട്.

പിണറായി വിജയന്റെ പേരിൽ ഒരു ക്രിമിനൽ കേസ് നിലവിലുണ്ട്. എസ്.എൻ.സി. ലാവ്ലിനുമായി ബന്ധപ്പെട്ട അഴിമതി ആരോപണ കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്. ഇതുവരെ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

ധ​ർ​മ്മ​ട​ത്ത് പ​ത്രിക ന​ൽ​കി

ധ​ർ​മ​ടം​ ​മ​ണ്ഡ​ല​ത്തി​ൽ​ ​മൂ​ന്നാം​ ​ത​വ​ണ​യും​ ​മ​ത്സ​ര​ ​രം​ഗ​ത്തി​റ​ങ്ങു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നാ​മ​നി​ർ​ദേ​ശ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ച്ചു.​ ​ത​ല​ശ്ശേ​രി​ ​സ​ബ് ​ര​ജി​സ്ട്രാ​ർ​ ​ഓ​ഫി​സി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 11​ ​മ​ണി​ക്ക് ​റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​ർ​ ​സ​ച്ചി​ൻ​ ​കൃ​ഷ്ണ​യ്ക്ക് ​പ​ത്രി​ക​ ​കൈ​മാ​റി.
പി​ണ​റാ​യി​യി​ൽ​ ​നി​ന്ന് ​വാ​ഹ​ന​ ​പ്ര​ചാ​ര​ണ​മാ​യി​ ​സ​ബ് ​റ​ജി​സ്ട്രാ​ർ​ ​ഓ​ഫി​സി​ലേ​ക്ക് ​എ​ത്താ​നാ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​ദ്യം​ ​നി​ശ്ച​യി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട് ​വാ​ഹ​ന​ ​പ്ര​ചാ​ര​ണം​ ​ഒ​ഴി​വാ​ക്കി​ ​നേ​രി​ട്ട് ​ഓ​ഫി​സി​ലെ​ത്തി​ .​ ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ഷം​സീ​ർ,​ ​സി.​പി.​എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം​ ​ഇ.​പി.​ജ​യ​രാ​ജ​ൻ,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​രാ​ഗേ​ഷ്,​ ​പി.​ശ​ശി​ ​തു​ട​ങ്ങി​യ​ ​നേ​താ​ക്ക​ൾ​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ 15​ ​മി​നി​റ്റി​നു​ള്ളി​ൽ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ ​അ​ദ്ദേ​ഹം​ ​മ​ട​ങ്ങി.


'​പ​റ​യാ​നു​ണ്ട്,
പി​ന്നെ​പ്പ​റ​യാം'

പ​ത്രി​ക​ ​സ​മ​ർ​പ്പ​ണ​ത്തി​ന് ​ശേ​ഷം​ ​പ്ര​തി​ക​ര​ണം​ ​തേ​ടി​യ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​'​പ​റ​യാ​നു​ണ്ട്,​ ​പി​ന്നെ​പ്പ​റ​യാം​'​ ​എ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​തി​ക​രി​ച്ച​ത്.​ ​ഇ​വി​ടെ​ ​നി​ന്ന് ​മ​ല​പ്പു​റ​ത്ത് ​നി​ശ്ച​യി​ച്ച​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​യാ​ത്ര​ ​തി​രി​ച്ചു.​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA