SignIn
Kerala Kaumudi Online
Saturday, 27 June 2026 7.29 PM IST

മലക്കം മറിഞ്ഞ് ജി. സുധാകരൻ: പിണറായിയുടെ മൂന്നാം ഊഴം വിഫലമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

gfb

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാം ഊഴം വിഫലമാകുമെന്ന് സി.പി.എം വിട്ട അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ ജി.സുധാകരൻ. പിണറായി വിജയൻ അധികാരത്തിലെത്തിയാൽ തനിക്ക് സന്തോഷമേ ഉള്ളൂ എന്ന മുൻ പ്രതികരണം തിരുത്തിയാണ് പുതിയ പോസ്റ്റ് ഫേസ് ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

അമ്പലപ്പുഴയിലെ യു‍.ഡി.എഫ് പിന്തുണ അം​ഗീകരിക്കുന്നതായും വ്യക്തമാക്കി. സി.പി.എം നേതൃത്വം രാഷ്ട്രീയമായി പരാജയപെട്ടപ്പോൾ പ്രതിപക്ഷ നേതൃത്വങ്ങൾ പൊതുവേയും കോൺഗ്രസ് നേതൃത്വം പ്രത്യേകിച്ചും രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നതെന്ന നിരീക്ഷണവും ഫേസ് ബുക്കിലുണ്ട്.

കോൺഗ്രസ് പിന്തുണ ചരിത്രത്തിലെ രജതരേഖയായി സ്ഥാനം പിടിക്കുമെന്നും മണ്ഡലത്തിൽ തനിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരോട് നന്ദി അറിയിക്കുന്നതായും കുറിപ്പിൽ പറയുന്നു. എൽ.ഡി.എഫ് നേതൃത്വം നിരന്തരം തനിക്കെതിരെ അപവാദ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം കുറിച്ചു. പിണറായി വിജയൻ മൂന്നാമതും അധികാരത്തിലെത്തിയാൾ തനിക്ക് സന്തോഷം മാത്രമേ ഉള്ളുവെന്നും ആലപ്പുഴയിലെ ചില നേതാക്കളോട് മാത്രമേ എതിർപ്പുള്ളൂ എന്നും കഴിഞ്ഞ ദിവസം സുധാകരൻ പറഞ്ഞിരുന്നു. ഈ നിലപാട് തിരുത്തിക്കൊണ്ടാണ് ഇപ്പോൾ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പിണറായി മൂന്നാമതും അധികാരത്തിലെത്താൻ ആഗ്രഹിക്കുന്നയാൾക്ക് ആവശ്യപ്പെടാതെ മുൻകൂർ പിന്തുണ പ്രഖ്യാപിച്ചത് ആലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകരിൽ അമർഷത്തിനും പ്രതിഷേധത്തിനും പാർട്ടിയിൽ രാജിക്കും ഇടയാക്കിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതിന് മുമ്പേ ജി.സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റെന്നതും ശ്രദ്ധേയമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA