SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.14 AM IST

മദ്യം ദേഹത്തൊഴിച്ച് തീകൊളുത്തി കാമുകിയെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ

sarath-

ആളൂർ: വെള്ളാഞ്ചിറയിൽ കാമുകിയുടെ ദേഹത്ത് മദ്യം ഒഴിച്ച് തീ കൊളുത്തിയ യുവാവ് അറസ്റ്റിൽ. ആളൂർ ശാസ്താംകുന്ന് സ്വദേശി തത്തുപറ വീട്ടിൽ ശരത്ത് വിഷ്ണുവിനെയാണ് (34) തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ മുപ്പത് വയസുള്ള യുവതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രി വെള്ളാഞ്ചിറയിലെ യുവതിയുടെ വാടക വീട്ടിലായിരുന്നു സംഭവം. യുവതിയിൽ സംശയം തോന്നിയ ശരത്ത്
അവരെ ക്രൂരമായി മർദ്ദിക്കുകയും പിന്നീട് ശരീരത്തിൽ മദ്യം ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ചാലക്കുടിയിൽ അടക്കം നാലിടങ്ങളിൽ സ്പാ നടത്തുന്ന യുവാവ് ഇതിൽ പങ്കാളിയായാണ് യുവതിയെ കൂട്ടിയത്. ഒരു മകളുള്ള യുവതിയെ പിന്നീട് പ്രണയിക്കുകയും വിവാഹ വാഗ്ദാനം നൽകുകയുമായിരുന്നു. തുർന്നാണ് ഇവർ തമ്മിൽ അകന്നതെന്ന് പറയുന്നു. കുഴൽപ്പണ സംഘങ്ങളെ ആക്രമിച്ച് പണം കവരുന്ന സംഘത്തിലെ കണ്ണിയായിരുന്നു ശരത്ത്. കസബ പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് കേസുണ്ട്. മറ്റ് പല ക്രിമിനൽ കേസിലും പ്രതിയാണ്. ആളൂർ പൊലീസ് സ്റ്റേഷൻ എസ്.ഐ മനു പി.ചെറിയാൻ, ജി.എസ്.ഐമാരായ ജെയ്‌സൺ, പ്രസന്നകുമാർ, ജി.എ.എസ്.ഐ മിനിമോൾ, ജി.എസ്.സി.പി.ഒമാരായ ജിബിൻ വർഗ്ഗീസ്, ലിജോ, സി.പി.ഒമാരായ ഹരി കൃഷ്ണൻ, വിശാഖ്, സുജിത്ത്, ആദർശ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA