SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.14 AM IST

തിരഞ്ഞെടുപ്പ് ചട്ടലംഘനം:ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സസ്‌പെൻഷൻ

s

കണ്ണൂർ:പബ്ലിക് റിലേഷൻസ് ഡിപ്പാർട്‌മെന്റ് വഴി എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണത്തെ തുടർന്ന് കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറെ

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ചെയ്തു.കണ്ണൂർ അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി.സുമേഷിന്റെ പരാതി പി.ആർ.ഡി ഔദ്യോഗിക വാർത്താക്കുറിപ്പായി മാദ്ധ്യമങ്ങൾക്ക് നൽകിയതിനെതിരെ കണ്ണൂർ ഡി.സി.സി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ജില്ലാ കളക്ടർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിച്ചത്.സർക്കാർ സംവിധാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നത് ഗുരുതര ചട്ടലംഘനമാണെന്ന് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.അതേസമയം,​മാദ്ധ്യമങ്ങൾക്ക് നൽകാനായി ഇലക്ഷൻ വിഭാഗം പുറത്തുവിട്ട വിവരങ്ങളാണ് നൽകിയതെന്നാണ് കണ്ണൂർ പി.ആർ.ഡിയുടെ വിശദീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA