SignIn
Kerala Kaumudi Online
Thursday, 25 June 2026 7.04 PM IST

നഴ്സ് സമരം: ഹർജി പുതിയ ബെഞ്ചിന്

d

കൊച്ചി: ശമ്പള വർദ്ധന ആവശ്യപ്പെട്ട് നഴ്‌സുമാർ നടത്തുന്ന സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനടക്കം നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് പി. ഗോപിനാഥ് പിന്മാറി. അഭിഭാഷകനായിരുന്നപ്പോൾ ആശുപത്രി മാനേജ്മെന്റുകളുടെ അസോസിയേഷനു വേണ്ടി ജസ്റ്റിസ് ഗോപിനാഥ് കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതോടെയാണിത്. ഹർജി ബുധനാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കും. സമരം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ സർക്കാരിന് അവശ്യ സേവന നിയമം (എസ്മ) പ്രയോഗിക്കാനാകുമെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും വ്യക്തമാക്കി.

എ​സ്‌​മ​ ​പ്ര​യോ​ഗി​ക്ക​ണ​മെ​ന്ന്

ആ​ശു​പ​ത്രി​ ​ഉ​ട​മ​കൾ

​ന​ഴ്സു​മാ​രു​ടെ​ ​പ​ണി​മു​ട​ക്ക് ​അ​വ​ശ്യ​സേ​വ​ന​ ​നി​യ​മം​ ​(​എ​സ്‌​മ​)​ ​പ്ര​യോ​ഗി​ച്ച് ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​സ​ർ​ക്കാ​രി​നോ​ട് ​കേ​ര​ള​ ​പ്രൈ​വ​റ്റ് ​ഹോ​സ്‌​പി​റ്റ​ൽ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​യു​ണൈ​റ്റ​ഡ് ​ന​ഴ്‌​സ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​യു.​എ​ൻ.​എ​)​ ​ന​ട​ത്തു​ന്ന​ ​സ​മ​രം​ ​നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും​ ​അ​സോ​സി​യേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ൻ​വ​ർ​ ​മു​ഹ​മ്മ​ദ​ലി​ ​വാ​ർ​ത്താ​ക്കു​റി​പ്പി​ൽ​ ​പ​റ​ഞ്ഞു.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA