SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

എഫ്.സി.ആർ.എ ഭേദഗതി കടന്നുകയറ്റം: മനീഷ് തിവാരി

j

തിരുവനന്തപുരം: ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് എഫ്.സി.ആർ.എ ഭേദഗതി ബിൽ എന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എം.പിയുമായ മനീഷ് തിവാരി. ഭരണഘടനയിലെ ആർട്ടിക്കിൾ 300 (സ്വത്തവകാശം) ഉൾപ്പെടെ, ആർട്ടിക്കിളുകൾ 14, 15, 19, 21 എന്നിവയും ഈ ബിൽ ലംഘിക്കുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇത്തരത്തിലുള്ള പ്രധാന നിയമങ്ങൾ വ്യാപകമായ ആലോചനയും വിശദമായ പരിശോധനയും ആവശ്യപ്പെടുന്നതാണ്. കോൺഗ്രസ് ശക്തമായ പ്രതിഷേധം കേന്ദ്ര സർക്കാരിനെതിരെ പ്രകടിപ്പിക്കുമ്പോൾ ഇടതുപക്ഷ പാർട്ടികൾ ഒരു പ്രതികരണം പോലും നടത്താത്തത് അത്ഭുതകരമാണ്. ബിൽ സംയുക്ത പാർലമെന്ററി സമിതിയിലേക്കോ സെലക്ട് കമ്മിറ്റിയിലേക്കോ വിടണമെന്നാണ് കോൺഗ്രസ് ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA