SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

ക്ഷേത്ര ട്രസ്റ്റിനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി

h

തിരുവനന്തപുരം: ബംഗളൂരു ശ്രീ അയ്യപ്പ ക്ഷേത്ര ട്രസ്റ്റ്,സ്വകാര്യ വാർത്താ ചാനൽ എന്നിവർക്കതിരെ ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മാനനഷ്ടക്കേസ്. ബംഗളൂരു ശ്രീരാമപുരം അയ്യപ്പ ക്ഷേത്ര ട്രസ്റ്റ് ചെയർമാനടക്കം 9 ട്രസ്റ്റ് അംഗങ്ങൾ,സ്വകാര്യ മലയാളം ചാനൽ എന്നിവരാണ് കേസിലെ എതിർകക്ഷികൾ. അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് പോറ്റി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സ്വർണക്കൊള്ള കേസിൽ ജയിലിലായിരുന്നപ്പോൾ സ്വകാര്യ ചാനലിന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ നൽകിയ അഭിമുഖത്തിൽ താൻ ഭക്തരിൽ നിന്ന് വ്യാപക പണപിരിവ് നടത്തി കബളിപ്പിച്ചതായി ആരോപിച്ചിരുന്നു. ഇത് തന്റെ വിശ്വാസ്യത തകർത്തതായി പോറ്റി ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA