SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.17 AM IST

പോസ്റ്റൽ വോട്ടിന് അവസരം ലഭിച്ചില്ല: വിശദീകരണം തേടി

d

കൊച്ചി: നിയമസഭാ തി​രഞ്ഞെടുപ്പിൽ ഡ്യൂട്ടിയിലായിരുന്ന കുറ്റ്യാടി മണ്ഡലത്തിലെ ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാൻ അവസരം ലഭിച്ചില്ലെന്ന ഹർജിയിൽ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം തേടി. 21നകം വിശദീകരണം നൽകാനാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ നിർദ്ദേശം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായിരുന്ന വി.പി. മുഹമ്മദ് സിനാൻ അടക്കമാണ് പോസ്റ്റൽവോട്ട് നിഷേധിച്ചെന്നാരോപിച്ച് കോടതിയെ സമീപിച്ചത്. കൃത്യസമയത്ത് ഫോം 12 സമർപ്പിച്ചിട്ടും വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിൽ നിന്ന് പോസ്റ്റൽ ബാലറ്റ് അനുവദിച്ചില്ലെന്നാണ് ഹർജിക്കാരുടെ പരാതി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും അവസരം നൽകുമെന്ന് കമ്മിഷൻ കോടതിയിൽ ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിനു മുമ്പ് എൻ.ജി.ഒ യൂണിയൻ അടക്കമുള്ളവർ സമർപ്പിച്ചിരുന്ന ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA