SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

മാപ്പ് അർഹിക്കാത്ത നീതികേട്: രാജീവ് ചന്ദ്രശേഖർ 

g

തിരുവനന്തപുരം: ലോക്സഭയിൽ നാരിശക്തി വന്ദൻ അധിനിയത്തിനെതിരെ വോട്ട് ചെയ്ത കോൺഗ്രസും സിപിഎമ്മും അടങ്ങുന്ന ഇന്ത്യാ സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് മാപ്പ് അർഹിക്കാത്ത നീതികേടാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ത്യാ സഖ്യം സ്ത്രീകൾക്കെതിരാണെന്ന് ബിജെപി തുടക്കം മുതൽ പറയുന്നുണ്ട്. പ്രവർത്തിയിലൂടെ ഇന്ത്യാ സഖ്യം അത് ശരിവച്ചെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബില്ലിനെ എതിർത്തുകൊണ്ട് ഇന്ത്യാ സഖ്യത്തിന്റെ നേതാക്കന്മാർ നടത്തിയ പ്രസംഗങ്ങളും, പ്രസ്താവനകളും വനിതാ സംവരണത്തോടും,സ്ത്രീകളോടുമുള്ള അവരുടെ വിഷ ലിപ്തമായ നിലപാട് വ്യക്തമാക്കുന്നതാണ്.രാജ്യത്തെ മുഴുവൻ സ്ത്രീകളും ഇന്ത്യാ സഖ്യത്തിന് മാപ്പ് നൽകില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA