SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

ഡിജിറ്റൽ വായ്പ നിയന്ത്രണത്തിന് നിയമനിർമ്മാണം വേണം: കെ.സി

s

ആലപ്പുഴ: അനധികൃത ഡിജിറ്റൽ വായ്പ ആപ്പുകളെ കർശനമായി നേരിടുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി കേന്ദ്ര ധന മന്ത്രിക്ക് കത്ത് നൽകി. ഇത്തരം ആപ്പുകൾ നടത്തുന്ന പണം തട്ടൽ, ഡാറ്റ ചോർത്തൽ, സൈബർ അധിക്ഷേപം എന്നിവ ജാമ്യമില്ലാക്കുറ്റങ്ങളായി പ്രഖ്യാപിക്കണം. ധനകാര്യ, ഐടി, ആഭ്യന്തര മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി സംയുക്ത ദൗത്യസംഘം രൂപീകരിച്ച് ഈ ശൃംഖലയെ തകർക്കാനും ഇവരുടെ നിയമവിരുദ്ധമായ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA