SignIn
Kerala Kaumudi Online
Thursday, 25 June 2026 1.32 AM IST

ഇന്ന് എക്സിറ്റ് പോൾ ഫലം

READ ENGLISH VERSION
jk

മുന്നണികൾക്ക് ആകാംക്ഷയുടെ ആദ്യ കടമ്പ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന മുന്നണികൾക്ക് ഇന്ന് ആകാംക്ഷയുടെ ആദ്യ കടമ്പ. വിവിധ മാദ്ധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് വൈകിട്ട് ആറര മുതൽ വന്നു തുടങ്ങും.

ഭരണ തുടർച്ചയെന്ന ഉറപ്പിലാണ് എൽ.ഡി.എഫ് എങ്കിലും ചില അങ്കലാപ്പുകളുമുണ്ട്. ഭരണ വിരുദ്ധ വികാരം എങ്ങനെ വോട്ടെടുപ്പിൽ പ്രതിഫലിച്ചു എന്നതാണ് അവരെ കുഴപ്പിക്കുന്നത് . ചില മന്ത്രിമാർ കടമ്പ കടക്കില്ലെന്ന വ്യാപക പ്രചാരണമുണ്ട്. എന്നാൽ , ചുരുക്കം മന്ത്രിമാരൊഴിച്ച് നിലവിലെ എം.എൽ.എമാരെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവമതിപ്പില്ലെന്ന റിപ്പോർട്ടാണ് എൽ.ഡി.എഫിന്റെ വിശ്വാസത്തിന് അടിത്തറ.

യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ആ ക്യാമ്പിന്റെ പ്രതീക്ഷ. എന്നാൽ അടുത്ത ഘട്ടമെത്തുമ്പോഴേക്കും 90 സീറ്റുകൾ വരെ നേടുമെന്ന തരത്തിലേക്ക് മാറി. 85 സീറ്റിൽ കുറയില്ലെന്ന അന്തിമ കണക്കിലാണ് യു.ഡി.എഫ് . തെക്കൻ ജില്ലകളിൽ കാര്യമായ മുന്നേറ്റം നടത്തുമെന്ന കണക്കു കൂട്ടലുമുണ്ട്.എൻ.ഡി.എയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയുടെ ആവശ്യമില്ലെങ്കിലും സംഘടനാപരമായ കരുത്ത് വിലയിരുത്തപ്പെടുമെന്നത് പ്രധാനമാണ്. നേമം സീറ്റ് ഉറപ്പിച്ചാണ് ബി.ജെ.പി കളത്തിലിറങ്ങിയത്. പുറമെ ഒന്നു രണ്ട് സീറ്റുകൾ കൂടി ലഭിക്കുമെന്ന പ്രതീതിയുമുണ്ടായി. അതോടൊപ്പം, ചില മണ്ഡലങ്ങളിലെങ്കിലും സ്ഥാനാർത്ഥി നിർണ്ണയം പാളിയോയെന്ന ശങ്കയുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA