SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.49 AM IST

കടൽ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം; പഠനം തുടങ്ങും

f

തിരുവനന്തപുരം: ഭാവിയിലെ വരൾച്ച മുൻനിറുത്തി കടൽ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കുമെന്നും പഠനം നടത്തുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനതല അവലോകന യോഗത്തിലാണിത്. കുടിവെള്ളത്തിന്റെ ആവശ്യകത ഓരോ വർഷവും കൂടി വരികയാണ്. ഇതു മുൻനിറുത്തിയുള്ള പ്രവർത്തനങ്ങൾക്ക് ഇപ്പോഴേ രൂപം നൽകണം. മൈക്രോ ജലസംഭരണികൾ സ്ഥാപിക്കുന്നത് പരിഗണിക്കണം. ഇങ്ങനെ സംഭരിക്കുന്ന വെള്ളം പൈപ്പുവഴി പ്രധാന ടാങ്കിലേക്ക് എത്തിച്ച് ജലംസഭരണം സാദ്ധ്യമാകും. എറണാകുളം നായരമ്പലം,തൃക്കാക്കര,കടമക്കുടി മേഖലകളിൽ 4 ദിവസത്തിലൊരിക്കൽ മാത്രമാണ് ജലവിതരണം. ജലക്ഷാമം മൂലമുള്ള താത്കാലിക ക്രമീകരണമാണിത്. തമ്മനത്ത് 60 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിന്റെ തകരാർ പരിഹരിക്കാൻ നിർദ്ദേശം നൽകി. ആലുവയിൽ പുതിയ പ്ലാൻറിന് നടപടി തുടങ്ങി. പച്ചാളം,വടുതല ഭാഗങ്ങളിൽ ജലക്ഷാമം ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കണം. കോട്ടയം ജില്ലയിൽ താഴത്താങ്ങാടി,അയ്മനം ഭാഗത്ത് താത്കാലിക ബണ്ട് നിർമ്മിക്കാനും മന്ത്രി നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA