SignIn
Kerala Kaumudi Online
Thursday, 25 June 2026 10.26 AM IST

ഫെഫ്ക യൂണിയൻ ജനറൽ ബോഡി യോഗത്തിന് സ്റ്റേ

y

കൊച്ചി: ഫെഫ്ക പ്രൊഡക്‌ഷൻ എക്‌സിക്യുട്ടീവ് യൂണിയന്റെ ഇന്ന് നടത്താനിരുന്ന ജനറൽ ബോഡി യോഗം ഹൈക്കോടതി സ്റ്റേ ചെയ്തു. യൂണിയന്റെ നിയമാവലിക്കു വിരുദ്ധമായ യോഗം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി. മെഹറൂഫ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ.വി. ജയകുമാറിന്റെ ഉത്തരവ്. യോഗം തടയാൻ ലേബർ കമ്മിഷണർക്ക് നിർദ്ദേശം നൽകണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചത്. സർക്കാർ, ലേബർ കമ്മിഷണർ, ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് യൂണിയൻ എന്നിവർക്ക് നോട്ടീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഹർജി 29ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA