SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

ഒരു പാർട്ടിയിലും ലിംഗ സമത്വമില്ല: ആനി രാജ

v-f

കൊച്ചി: രാജ്യത്തെ ഒരു രാഷ്ട്രീയ പാർട്ടിയും പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ ലിംഗസമത്വം അംഗീകരിച്ചിട്ടില്ലെന്ന് സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം ആനി രാജ. 2023ൽ പാർലമെന്റ് പാസാക്കിയ വനിതാ സംവരണ ബിൽ ഉപാധികളില്ലാതെ എത്രയും വേഗം നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ജനസംഖ്യാ കണക്കെടുപ്പും ഡീലിമിറ്റേഷനും വനിതാ സംവരണം നടപ്പാക്കുന്നതിന് തടസമാകരുത്. സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ നിലവിലുള്ള അംഗസംഖ്യയിൽ 33 ശതമാനം സംവരണം നടപ്പിലാക്കണം. 2023ൽ പാസാക്കിയ നിയമത്തിന്റെ ആനുകൂല്യം ലഭിക്കാൻ 2029 വരെ കാത്തിരിക്കണമെന്ന് പറയുന്നത് സ്ത്രീകളെ അപമാനിക്കലാണ്. ഇക്കാര്യത്തിൽ ദേശീയ മഹിളാ ഫെഡറേഷൻ പാർലമെന്റിന് മുമ്പിൽ ശക്തമായ തുടർസമരം നടത്തും. നേതാക്കളായ കമല സദാനന്ദൻ,താര ദിലീപ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA