SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

ട്രെയിനിൽ തെരുവ് നായ, ഭയന്ന് യാത്രക്കാർ

straydog

ആലപ്പുഴ : ട്രെയിനിലെ വനിതാ കമ്പാർട്ടുമെന്റിൽ തെരുവു നായ കയറിയതോടെ ഭയന്ന് യാത്രക്കാർ. കഴിഞ്ഞ ദിവസമാണ് സംഭവം.

എറണാകുളത്തുനിന്ന് വൈകുന്നേരം 6.20ന് പുറപ്പെട്ട കായംകുളം പാസഞ്ചർ ട്രെയിൻ ഏഴരയോടെ മാരാരിക്കുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് തെരുവ് നായ വനിതാ കമ്പാർട്ട്‌മെന്റിൽ കയറിപ്പറ്റിയത്. നായ വളരെ ശാന്തമായി ട്രെയിനിൽ ഇരുന്നെങ്കിലും ഇത് ആക്രമിക്കുമോ എന്ന ആശങ്കയിലായിരുന്നു യാത്രക്കാർ. ട്രെയിൻ അടുത്ത സ്റ്റേഷനായ കലവൂരിലെത്തിയപ്പോൾ യാത്രക്കാർ ചേർന്ന് നായയെ ഇറക്കിവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA