SignIn
Kerala Kaumudi Online
Sunday, 28 June 2026 1.48 AM IST

മാർക്സിസ്റ്റ് ഭരണശൈലിയുടെ അവസാനം:രാജീവ് ചന്ദ്രശേഖർ

s

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത കേരളമെന്ന കാഴ്ചപ്പാടിനെ ജനങ്ങൾ സ്വീകരിച്ചതിന്റെ തെളിവാണ് കേരളത്തിൽ എൻ.ഡി.എയുടെ ഉജ്ജ്വല വിജയമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

നേമത്തും കഴക്കൂട്ടത്തും ചാത്തന്നൂരിലും ബി.ജെ.പിക്ക് നൽകിയ വിജയത്തിന് കേരളത്തിലെ ജനങ്ങളോട് രാജീവ് ചന്ദ്രശേഖർ നന്ദി പറഞ്ഞു.

ത്രിപുരയിലും പശ്ചിമ ബംഗാളിലും സംഭവിച്ചതുപോലെ, മാർക്സിസ്റ്റ് ഭരണശൈലിയുടെ അവസാന ഘട്ടമാണ് കേരളത്തിൽ കാണുന്നത്. തമിഴ്നാട്, പശ്ചിമ ബംഗാൾ, കേരളം ഈ മൂന്ന് സ്ഥംസ്ഥാനങ്ങളിലും ജനങ്ങൾ ഇൻഡി സഖ്യത്തെ തള്ളിക്കളഞ്ഞു. അതേസമയം, അസമിലും പുതുച്ചേരിയിലും എൻ.ഡി.എ സർക്കാരിന് അനുകൂലമായ വിധി വന്നുവെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA