SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.10 AM IST

പാലക്കാട്ട് ഏഴിടത്ത് ഇടതു വിജയം

d

പാലക്കാട്: സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോഴും പാലക്കാട് ജില്ലയിൽ വലിയതോതിൽ ഉലയാതെ പിടിച്ചുനിന്നത് എൽ.ഡി.എഫിന് അല്പം ആശ്വാസമായി. ജില്ലയിലെ 12 സീറ്റുകളിൽ ഏഴിടത്ത് എൽ.ഡി.എഫിന് വിജയിക്കാനായി. പാലക്കാടും മണ്ണാർക്കാടും നിലനിറുത്തിയതിന് പുറമേ, മന്ത്രി മണ്ഡലങ്ങളായ ചിറ്റൂരും തൃത്താലയും ഒപ്പം കോങ്ങാടും പിടിച്ചെടുത്താണ് യു.ഡി.എഫ് കരുത്തുകാട്ടിയത്. എ ക്ലാസ് മണ്ഡലമായ പാലക്കാട്ട് ബി.ജെ.പിക്ക് വിജയിക്കാനായില്ല. ത്രികോണ മത്സരം നടന്ന പാലക്കാട് മണ്ഡലത്തിൽ ശോഭ സുരേന്ദ്രനെ രണ്ടാംസ്ഥാനത്താക്കിയാണ് രമേഷ് പിഷാരടി കോൺഗ്രസിന്റെ കോട്ടകാത്തത്. തൃത്താലയിൽ യു.ഡി.എഫിലെ വി.ടി. ബൽറാം 8385 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മന്ത്രി എം.ബി.രാജേഷിനെ പരാജയപ്പെടുത്തിയത്. ചിറ്റൂരിൽ യു.ഡി.എഫിലെ സുമേഷ് അച്യുതൻ 6510 വോട്ടുകൾക്കാണ് ഇടതുസ്ഥാനാർത്ഥി വി.മുരുകദാസിനെ പരാജയപ്പെടുത്തിയത്. മുന്നണി സ്ഥാനാർത്ഥികളായി മൂന്ന് വനിതകൾ മത്സരിച്ച കോങ്ങാട്ട് യു.ഡി.എഫിലെ കെ.എ.തുളസിയാണ് വിജയിച്ചത്.

ആകെ സീറ്റ്- 12

 2026

എൽ.ഡി.എഫ്- 7

യു.ഡി.എഫ്- 5

എൻ.ഡി.എ- 0

 2021

എൽ.ഡി.എഫ്- 10

യു.ഡി.എഫ്- 2

എൻ.ഡി.എ- 0

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA