SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

സി.പി.എമ്മിനെ കൈവിട്ട് കാസർകോട്

f

കാസർകോട്: ഇതാദ്യമായി സി.പി.എമ്മിന് ഒറ്റ എം.എൽ.എയില്ലാത്ത നിലയിലെത്തി കാസർകോട്. ഇന്നുവരെ പരാജയമറിയാത്ത തൃക്കരിപ്പൂരും 1987ന് ശേഷം വിട്ടുകൊടുത്തിട്ടില്ലാത്ത ഉദുമയും കൈവിട്ടതോടെ ജില്ലയിൽ സി.പി.എം പട്ടിക വട്ടപൂജ്യത്തിലെത്തി. സി.പി.ഐ സിറ്റിംഗ് സീറ്റായ കാഞ്ഞങ്ങാട് നിലനിറുത്തി എൽ.ഡി.എഫ് പ്രാതിനിധ്യം സംരക്ഷിച്ചു.

വോട്ടെണ്ണലിന്റെ അവസാന ലാപ്പിലാണ് തൃക്കരിപ്പൂർ,ഉദുമ മണ്ഡലങ്ങൾ മുന്നേറിയത്. സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ കാഞ്ഞങ്ങാട് എല്ലാ റൗണ്ടിലും മുന്നിലായിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫിന് മൂന്നും യു.ഡി.എഫിന് രണ്ടും സീറ്റുമാണ് ലഭിച്ചത്. കാലങ്ങളായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മഞ്ചേശ്വരം,കാസർകോട് മണ്ഡലങ്ങളിൽ ബി.ജെ.പി ഇക്കുറി ഏറെ പിന്നിലായി. 35 വർഷങ്ങൾക്ക് ശേഷമാണ് സി.പി.എമ്മിലെ അഡ്വ.സി.എച്ച് കുഞ്ഞമ്പുവിനെ പരാജയപ്പെടുത്തി കോൺഗ്രസിലെ കെ. നീലകണ്ഠൻ ഉദുമ മണ്ഡലം തിരിച്ചുപിടിച്ചത്. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ നേടിയ അട്ടിമറിയും ശ്രദ്ധേയമായി. മഞ്ചേശ്വരത്ത് എ.കെ.എം അഷ്റഫും കാസർകോട് കല്ലട്ര മാഹിൻ ഹാജിയും റിക്കാർഡ് ഭൂരിപക്ഷത്തിൽ ജയിച്ചു.

ആ​കെ​ ​സീ​റ്റ്-05

2026
എ​ൽ.​ഡി.​എ​ഫ്-​01
യു.​ഡി.​എ​ഫ്-04
എ​ൻ.​ഡി.​എ​-00

2021
എ​ൽ.​ഡി.​എ​ഫ്-03
യു.​ഡി.​എ​ഫ്-02
എ​ൻ.​ഡി.​എ​-00

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MAIN STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA