SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

വയനാട് തൂത്തുവാരി യു.ഡി.എഫ്

d

കൽപ്പറ്റ: വയനാട്ടിൽ യു.ഡി.എഫ് 2011 ആവർത്തിച്ചു. 2021ൽ കൽപ്പറ്റ,സുൽത്താൻ ബത്തേരി മണ്ഡലങ്ങളിൽ യു.ഡി.എഫും മാനന്തവാടിയിൽ എൽ.ഡി.എഫും വിജയിച്ചയിടത്ത് 2026ൽ മൂന്ന് മണ്ഡലങ്ങളും യു.ഡി.എഫ് തൂത്തുവാരി. നെഹ്റു കുടുംബത്തിന്റെ മണ്ണ് അരക്കിട്ട് ഉറപ്പിച്ചാണ് യു.ഡി.എഫിന്റെ മുന്നേറ്റം.

പരാജയത്തിന്റെ രുചി അറിയാത്ത മന്ത്രി ഒ.ആർ കേളു ഉഷാവിജയൻ എന്ന കന്നി അങ്കക്കാരിയോട് മൂന്നാം അങ്കത്തിൽ പൊരുതി വീണു. മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തം സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ വിഷയമായി. ഉരുൾ ദുരന്തം നടന്ന കൽപ്പറ്റ മണ്ഡലത്തിൽ നിന്നാണ് ടി. സിദ്ദീഖ് വൻ ഭൂരിപക്ഷത്തിൽ രണ്ടാം തവണ വിജയിക്കുന്നത്. വയനാട് ഡി.സി.സി ട്രഷറായിരുന്ന എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണനെ വേട്ടയാടിയെങ്കിലും നാലാം തവണയും വിജയക്കൊടി പാറിക്കുകയായിരുന്നു.

ആകെ സീറ്റ്-3

2026

യു.ഡി.എഫ് -3

എൽ.ഡി.എഫ്-0

എൻ.ഡി.എ-0

2021

എൽ.ഡി.എഫ്-1

യു.ഡി.എഫ്-2

എൻ.ഡി.എ-0

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA