SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

ഇടതു കോട്ടകളിൽ യു.ഡി.എഫ് പടയോട്ടം

d

കോഴിക്കോട്: ഇടതുപക്ഷത്തിന് ആധിപത്യമുള്ള കോഴിക്കോട് ജില്ലയിൽ യു.ഡി.എഫ് തേരോട്ടം. എൽ.ഡി.എഫിന് ആശ്വാസമായത് ബേപ്പൂരിലെ മുഹമ്മദ് റിയാസിന്റെ വിജയമാണ്. 2021ലെ 28,747 വോട്ടിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞ് 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവറിനെ തോൽപ്പിച്ചത്. 1980 മുതൽ ഇടതുകോട്ടയായ പേരാമ്പ്രയിൽ എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പുതുമുഖമായ ലീഗിലെ ഫാത്തിമ തഹ്ലിയയോട് പരാജയപ്പെട്ടതും ആഘാതമായി. തഹ്ലിയ ലീഗിന്റെ ആദ്യ വനിത എം.എൽ.എയായി.

എലത്തൂരിലെ മന്ത്രി എ.കെ ശശീന്ദ്രനെ 12,162 വോട്ടിന് അഡ്വ. വിദ്യ ബാലകൃഷ്ണൻ തറപ്പറ്റിച്ചതും എൽ.ഡി.എഫിന് തിരിച്ചടിയാണ്. ഘടക കക്ഷികൾക്ക് ഏറ്റവുമധികം സീറ്റ് നൽകിയ കോഴിക്കോട് ആർക്കും വിജയിക്കാനായില്ല. ജില്ലയിൽ സി.പി.ഐയ്ക്കുള്ള ഏക സീറ്റും വീണു. നാദാപുരത്ത് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി കെ.എം അഭിജിത്ത് 23,600 വോട്ടിന്റെ ഭൂരിപക്ഷത്തിന് സി.പി.ഐ സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തെ തോൽപ്പിച്ചു. ഐ.എൻ.എലിന് നൽകിയ കോഴിക്കോട് സൗത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ തോറ്റു. വടകരയിൽ എം.കെ ഭാസ്കരനും എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ആർ.ജെ.ഡി സ്ഥാനാർത്ഥി സലീം മടവൂർ കൊടുവള്ളിയിലും പരാജയം ഏറ്റുവാങ്ങി.

ആകെ സീറ്റ്-13

2026

എൽ.ഡി.എഫ്-1
യു.ഡി.എഫ്-12
എൻ.ഡി.എ-00

2021

എൽ.ഡി.എഫ്-11
യു.ഡി.എഫ്-2
എൻ.ഡി.എ-00

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA