SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

തലസ്ഥാനത്ത് രണ്ടിടത്ത് താമര വിടർത്തി ബി.ജെ.പി

d

തിരുവനന്തപുരം: പതിമൂന്നിൽ നിന്ന് അഞ്ചിലേക്ക് എം.എൽ.എമാരുടെ എണ്ണം ചുരുങ്ങിയതിന് പുറമെ, രണ്ടു മണ്ഡലങ്ങളിലായി മന്ത്രിയെയും മുൻ മന്ത്രിയെയും തറപറ്റിച്ച് ബി.ജെ.പി താമര വിരിയിച്ചതോടെ തലസ്ഥാന ജില്ലയിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി. 2021ൽ ലഭിച്ച ഒരു സീറ്റിൽ നിന്നും ഏഴ് സീറ്റായി ഉയർത്തി കോൺഗ്രസിന് തിളക്കമാർന്ന വിജയം. നേമത്തും കഴക്കൂട്ടത്തുമാണ് സി.പി.എമ്മിലെ രണ്ടു പ്രമുഖ നേതാക്കളെ മലർത്തിയടിച്ച് ബി.ജെ.പി മിന്നും വിജയം നേടിയത്. 2016ലും 2021ലും ഇടതുപക്ഷം കുത്തകയാക്കിയതാണ് തലസ്ഥാന ജില്ല. 2021ൽ കോവളം ഒഴികെ 13 മണ്ഡലങ്ങളിലും മൃഗീയ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് വിജയിച്ചത്. ഇക്കുറി ഇടതുകോട്ടകൾ തകർന്നു. രണ്ട് സീറ്റുകളിലാണ് സി.പി.ഐ മത്സരിച്ചത്. അതിൽ നെടുമങ്ങാട്ട് മന്ത്രി ജി.ആർ.അനിൽ മാത്രമാണ് വിജയിച്ചത്. ചിറയിൻകീഴ് മണ്ഡലത്തിൽ മനോജ് ബി.ഇടമനയെ കോൺഗ്രസിലെ രമ്യഹരിദാസ് പരാജയപ്പെടുത്തി.

ആകെ സീറ്റ്-14

2026

 എൽ.ഡി.എഫ്-05

 യു.ഡി.എഫ്-07

 എൻ.ഡി.എ-02


2021

 എൽ.ഡി.എഫ്-13

 യു.ഡി.എഫ്-01

 എൻ.ഡി.എ-00

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA