SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.07 AM IST

മികവുറ്റ പ്രതിപക്ഷമായി പ്രവർത്തിക്കും: പിണറായി

fdfd

തിരുവനന്തപുരം: ജനവിശ്വാസം മെച്ചപ്പെട്ട നിലയിൽ വീണ്ടെടുത്ത് മുന്നോട്ട് പോകാൻ എൽ.ഡി.എഫ് പ്രതിജ്ഞാബദ്ധരാണെന്ന് പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ 10 വർഷം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. അവ നിലച്ചുപോകാതിരിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ജനജാഗ്രത തുടർന്നും ഉണ്ടാകണം.നവകേരള നിർമ്മാണത്തിനായി എൽ.ഡി.എഫ് മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾ മുന്നോട്ടുപോകുന്നുണ്ടെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കും.

അതിദാരിദ്ര്യ നിർമാർജനം,​ സ്ത്രീശക്തീകരണം,​ സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ ഞങ്ങൾ കൊണ്ടുവന്ന നയങ്ങൾ ജനങ്ങൾക്ക് ആവശ്യമായവയാണ്. അവ നടപ്പിലാക്കുന്നതിന് പുതിയ സർക്കാരിന്മേൽ സമ്മർദ്ദം ചെലുത്തും.

കേരളത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കും. ബി.ജെ.പി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരമാണ്. ഒരു വർഗീയതയോടും സന്ധിചെയ്യാതെ വിഭജന രാഷ്ട്രീയത്തിനെതിരെ പോരാട്ടം തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA