SignIn
Kerala Kaumudi Online
Friday, 15 May 2026 10.48 PM IST

വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ്‌ 23ന്

dd

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 12 കോടി ഒന്നാം സമ്മാനം ലഭിക്കുന്ന വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ്‌ 23ന്‌ ഉച്ചയ്‌ക്ക്‌ 2ന് നടക്കും. ഒന്നാം സമ്മാനം നേടുന്ന അതേ അക്കത്തിലുള്ള മറ്റ്‌ അഞ്ച്‌ പരമ്പരകൾക്ക്‌ ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും.രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ്‌ പരമ്പരകൾക്ക്‌. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ്‌ പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപ വീതം ആറ്‌ പരമ്പരകൾക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 300 രൂപ വീതം സമ്മാനങ്ങളും ലഭിക്കും. BR 109 നമ്പർ വിഷു ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ്‌ പരമ്പരകളിലായാണ്‌ ലഭ്യമാകുന്നത്‌. 300 രൂപയാണ്‌ ടിക്കറ്റിന്റെ വില.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA