SignIn
Kerala Kaumudi Online
Friday, 15 May 2026 10.48 PM IST

ഐ.എഫ്.എസിൽ അഭിമാന നേട്ടവുമായി മലയാളികൾ

manisha

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യു.പി.എസ്.സി )നടത്തിയ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്) മെയിൻ പരീക്ഷയിൽ മലയാളിത്തിളക്കം.മനീഷാ അശോക്, അതുൽ അജയ്, മിഥുൻ അജിത് എന്നിവരാണ് 148 പേരുടെ പട്ടികയിൽ ഇടംനേടിയത്.

24ാം റാങ്ക് നേടിയ മനീഷ അശോക് പേരൂർക്കട നീതി നഗർ 'ശിവശക്തി'യിൽ ഡോ.കെ.അശോകിന്റെയും (റിട്ട.ചീഫ് കൺസൽട്ടന്റ്, ജനറൽ ആശുപത്രി), ഡോ.എസ്.ലക്ഷ്മി (പീഡിയാട്രിക് കാർഡിയോളജി എച്ച്.ഒ.ഡി,എസ്.എ.ടി ആശുപത്രി) എന്നിവരുടെ മകളാണ്. സിവിൽ എഞ്ചീനീയറിംഗ് കഴിഞ്ഞശേഷം എം.ടെക്കും പൂർത്തിയാക്കിയിരുന്നു.സിവിൽ സർവീസ് പരീക്ഷയും എഴുതി.ഇതിനിടെയാണ് ഐ.എഫ്.എസ് പരീക്ഷയെഴുതന്നതും റാങ്ക്പട്ടികയിൽ ഇടംനേടുന്നതും.സഹോദരി ശിവാനി ബംഗ്ലൂരുവിൽ ഐ.ടി ജീവനക്കാരിയാണ്.


34ാം റാങ്ക് നേടിയ അതുൽ അജയ് കരമന തളിയൽ,കൊല്ലവിള ലൈൻ 'സരയു'വിൽ ജി.എസ്.ടി ഉദ്യോഗസ്ഥനും മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന അജയകുമാറിന്റെയും അധ്യാപിക ഷീജാ. ജി. നായരുടെയും മകനാണ്.നിലവിൽ ഗവ. സെക്രട്ടറിയേറ്റിൽ പൊതുഭരണ വകുപ്പിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് പഠനം പൂർത്തിയാക്കിയിരുന്നു. റെയിൽവേയിൽ ജൂനിയർ എൻജീനയറായും ജോലി നോക്കിയിട്ടുണ്ട്. തുടർന്ന് സെക്രട്ടേറിയറ്റ് അസിസ്റ്റൻറായി നിയമനം കിട്ടി. ഇതിനിടെയാണ് ഐ.എഫ്.എസ് പരീഷയെഴുതുന്നതും ലിസ്റ്റിൽ ഇടംപിടിക്കുന്നതും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA