SignIn
Kerala Kaumudi Online
Friday, 15 May 2026 10.48 PM IST

കോൺഗ്രസിൽ തർക്കം സാധാരണം: കെ. മുരളീധരൻ

s

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിനായുള്ള തർക്കം കോൺഗ്രസിൽ സാധാരണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും. വേവുവോളം കാത്തിരുന്നാൽ ആറുവോളം കാത്തിരിക്കാൻ ബുദ്ധിമുട്ടില്ല. കഴിഞ്ഞ ദിവസമാണ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചത്. അവർക്ക് പറയാനുള്ളത് ഹൈക്കമാൻഡ് കേട്ടു. അതിന് ശേഷം ഹൈക്കമാൻഡ് തീരുമാനമെടുക്കും. ഇതാണ് പാർട്ടിയുടെ നടപടിക്രമം. മുമ്പ് കെ. കരുണാകരനും എ.കെ. ആന്റണിയുമായി സ്ഥാനത്തിന് തർക്കമില്ലായിരുന്നു. ഇപ്പോൾ പുതിയ ആൾക്കാർ വരുമ്പോൾ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അതിന് പരിഹാരം കാണാനാണല്ലോ ഹൈക്കമാൻഡ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ തർക്കങ്ങളൊക്കെ പതിവാണ്. ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുകയെന്നത് കോൺഗ്രസുകാരന്റെ ചുമതലയാണ്. മുഖ്യമന്ത്രി സ്ഥാനത്തിൽ തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA