SignIn
Kerala Kaumudi Online
Friday, 15 May 2026 10.48 PM IST

ജനങ്ങളെ മാനിച്ചില്ല: കേരള കോൺഗ്രസ്‌ (എം)

hg

തിരുവനന്തപുരം: ജനങ്ങളെ മാനിക്കാത്ത വാക്കും പ്രവൃത്തിയുമാണ് എൽ.ഡി.എഫ് സർക്കാരിന്റെ പരാജയത്തിന് കാരണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ. നേതാക്കളുടെ വാക്കും പ്രവൃത്തിയും മറ്റെന്തിനേക്കാൾ ജനങ്ങൾ ഗൗരവത്തിൽ എടുക്കുമെന്ന വലിയ പാഠമാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്. അകാരണമായി മാദ്ധ്യമങ്ങളെ ശത്രു പക്ഷത്ത് നിറുത്തുകയും അത് തങ്ങളുടെ പ്രത്യേക കഴിവാണെന്ന് കരുതുകയും ചെയ്ത ചില നേതാക്കൾക്കുള്ള തിരിച്ചടിയാണ് ഈ പരാജയം. ആദർശത്തിന്റെ പേരിൽ,ശരിയായ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളാൻ മടിച്ചുനിന്ന കേരളാ കോൺഗ്രസ്‌ (എം) പാർട്ടിയും ജനഹിതത്തിന്റെ തിക്ത ഫലം അനുഭവിക്കേണ്ടിവന്നുവെന്നും ആനന്ദകുമാർ പ്രസ്‌താവനയിൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA