SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.01 AM IST

പാർട്ടിയെ നയിച്ചു,​ ഇനി മന്ത്രി

x

നിലവിൽ കെ.പി.സി.സി പ്രസിഡന്റ്. നാലാം തവണ എം.എൽ.എ. മന്ത്രിയായി ആദ്യം. 74 വയസ്. 2011, 2016, 2021,​ 2026 വർഷങ്ങളിലാണ് പേരാവൂരിൽ നിന്ന് വിജയിച്ചത്. ഉളിക്കൽ പുറവയൽ സ്വദേശി. ഇരിട്ടി തന്തോട് താമസം. കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ, ജില്ലാ പഞ്ചായത്തംഗം, ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തലശേരി താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ, തലശേരി, മട്ടന്നൂർ കോടതികളിൽ അഭിഭാഷകനായിരുന്നു. നിയമസഭ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനാണ്. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം. തൊടുപുഴ വടക്കേകുന്നേൽ പരേതരായ ജോസഫിന്റെയും റോസക്കുട്ടിയുടെയും മകനാണ്. ഭാര്യ: എൽസി ജോസഫ്. മക്കൾ: ആഷ റോസ്, ഡോ. അഞ്ജു റോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA