
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോടേം സ്പീക്കറായി മുതിർന്ന നിയമസഭാംഗം ജി.സുധാകരൻ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി.സതീശനും മറ്റ് മന്ത്രിമാരും ചടങ്ങിൽ സംബന്ധിച്ചു.
ചടങ്ങിനു ശേഷം ഗവർണർ പ്രോടേം സ്പീക്കറെയും മുഖ്യമന്ത്രി വി.ഡി.സതീശനെയും പൊന്നാടയണിയിച്ചു. ജി.സുധാകരനെ മുഖ്യമന്ത്രി വി.ഡി.സതീശനും പൊന്നാടയണിയിച്ചു.
ഇന്ന് പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നിയന്ത്രിക്കുക പ്രോടേം സ്പീക്കറായ ജി.സുധാകരനാണ്. മുഴുവൻ നിയമസഭാംഗങ്ങളും അദ്ദേഹത്തിന്റെ മുന്നിലാവും സത്യപ്രതിജ്ഞ ചെയ്യുക. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാത്തവർക്ക് സ്ഥിരം സ്പീക്കർ തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹത്തിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാനാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |