SignIn
Kerala Kaumudi Online
Sunday, 24 May 2026 1.09 AM IST

പവർ കട്ടില്ല, പവർ ഫെയിലിയർ: മന്ത്രി സണ്ണി ജോസഫ്

dsg

കണ്ണൂർ: സംസ്ഥാനത്ത് പവർ കട്ടില്ലെന്നും പവർ ഫെയിലിയർ (വൈദ്യൂതി മു‌ടക്കം) ഉണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്. കുറച്ചു ദിവസം കൂടി ഈ പ്രയാസമുണ്ടാകും. ജനങ്ങൾ സഹകരിക്കണം. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.ഇടതു സർക്കാരിന്റെ അവസാന കാലഘട്ടത്തിലുണ്ടായത് പവർകട്ടാണെന്ന് അന്നത്തെ മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും കണ്ണൂർ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി അദ്ധ്യക്ഷനെ മാറ്റുന്ന കാര്യം ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്. തത്കാലം രണ്ടും കൂടി കൊണ്ടുപോകുന്നുണ്ട്. രണ്ടു ചുമതലകളും ഒരാൾ കൊണ്ടു പോകുന്നതിനേക്കാൾ നല്ലത് വേറൊരാൾ വരുന്നതാണ്. രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിൽ രാഷ്ട്രീയമില്ല. കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. മുമ്പ് കണ്ണൂർ കളക്ടറായിരുന്നു. സൗമ്യനായ ഉദ്യോഗസ്ഥനാണ്. കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് കണ്ണൂരിന്റെ സമഗ്ര വികസനത്തിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാൻ പരിശ്രമിക്കും. ബാരാപോൾ ജലവൈദ്യുത പദ്ധതിയിൽ തടസ്സങ്ങളുണ്ടായിട്ടുണ്ട്. കനാലിലെ ചോർച്ചയാണ് കാരണം.മുൻ മന്ത്രി കൃഷ്ണൻ കുട്ടിയോടൊപ്പം സ്ഥലം സന്ദർശിച്ചിരുന്നു. വലിയ തുക അതിനു വേണ്ടി വരും. ബാരാപോൾ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA